ടാറ്റാ മോട്ടോഴ്‌സില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എസ്യുവിയാണ് ടാറ്റ പഞ്ച്. മാരുതി സുസുക്കി ഫ്രോങ്ക്സിനും ഹ്യുണ്ടായ് എക്സ്റ്ററിനും എതിരെ മൈക്രോ എസ്യുവി സെഗ്മെന്റില്‍ മത്സരിക്കുന്ന മോഡലാണിത്. ഇപ്പോഴിതാ ടാറ്റ മോട്ടോഴ്സ് പഞ്ചിന്റെ എല്ലാ വകഭേദങ്ങളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സജ്ജീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, സ്പീഡ് സമയം, മുന്നറിയിപ്പ് ലൈറ്റുകള്‍ എന്നിവയും തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്ന നാല് ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീന്‍ വെളിപ്പെടുത്തി. ക്രിയേറ്റീവ് എന്നറിയപ്പെടുന്ന പഞ്ചിന്റെ മുന്‍നിര വകഭേദം വ്യതിരിക്തമായ 7.0 ഇഞ്ച് പാര്‍ട്ട്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നിലനിര്‍ത്തുന്നു. വരും മാസങ്ങളില്‍ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുകയാണ്. ഇലക്ട്രിക് മൈക്രോ എസ്യുവിയില്‍ വലിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ലോവര്‍, മിഡ് ലെവല്‍ വേരിയന്റുകള്‍ 10.25 ഇഞ്ച് യൂണിറ്റ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ പഞ്ച് ഇവിയില്‍ ബ്രാന്‍ഡിന്റെ സിപ്ട്രോണ്‍ പവര്‍ട്രെയിന്‍ ലഭിക്കും. മുന്‍ ബമ്പറില്‍ ചാര്‍ജിംഗ് സോക്കറ്റ് സ്ഥാപിച്ചിരിക്കുന്നു. ടാറ്റയുടെ ജെന്‍-2 ഇവി പ്ലാറ്റ്ഫോമിലാണ് ഇലക്ട്രിക് മോഡല്‍ നിര്‍മ്മിക്കുന്നത്. ആല്‍ഫ ആര്‍ക്കിടെക്ചറിന്റെ വലിയ പരിഷ്‌ക്കരിച്ച പതിപ്പാണിത്. ഇലക്ട്രിക് വേരിയന്റിന് അനുയോജ്യമായ പ്രത്യേക ഡിസൈന്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നു.