ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് പുറപ്പെട്ടെ അലാസ്ക എയർലൈൻസിന്റെ ജനൽ ഇളകി വീണതായി റിപ്പോർട്ട്. യാത്രാമധ്യേ ആണ്അപകടമുണ്ടായത്, തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. 177 പേരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്.
ടേക്ക്ഓഫിന് ശേഷമാണ് വിമാനത്തിന്റെ വിൻഡോ പാനൽ പൊട്ടിത്തെറിച്ചത് എന്ന് യാത്രക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് യാത്രക്കാരോട് അലാസ്ക എയർലൈൻസ് മാപ്പു പറഞ്ഞു. വിമാനത്തിന്റെ ഒരു ഭാഗം ആകാശത്ത് വച്ച്ഇളകി തെറിച്ചത് നടുക്കുന്ന സംഭവമായിരുന്നു. അറ്റകുറ്റപ്പണികൾക്കും സുരക്ഷാ പരിശോധനകൾക്കും ശേഷം മാത്രമേ ഇനി അലാസ്ക എയർലൈൻസിന്റെ വിമാനങ്ങൾ സർവീസ് ആരംഭിക്കൂ.സംഭവത്തെക്കുറിച്ച് യുഎസ് ഫെഡറൽ ഏവിയേഷൻ ഏജൻസിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും പരിശോധന ആരംഭിച്ചു.