ആനന്ദക്കുട്ടന്‍ എന്ന നാമധേയവും പേറി ഹതഭാഗ്യവാനായി ജീവിക്കേണ്ടിവന്ന ഒരാളുടെ കഥ പറയുന്നു അകലുന്ന തീരം. അലങ്കാരവും കാല്പനികതയും പ്രതീകങ്ങളും ചേര്‍ത്ത് രൂപപ്പെടുത്തിയ സന്ദര്‍ഭങ്ങളിലൂടെയാണ് ഈ നോവല്‍ വികസിക്കുന്നതും പരിണമിക്കുന്നതും. വിശ്വാസവും കമ്മ്യൂണിസവും ലൗകിക ജീവിതത്തിന്റെ നാള്‍വഴികളും ഇടകലരുന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെ ശ്രീധരന്‍നായര്‍ സാറും സദാശിവന്‍നായരും ഗോപികാവസന്തും ഝാന്‍സിയും ഫാ. ജിബ്രാളും അടക്കം കഥാപാത്രങ്ങള്‍ പിന്നെയും കടന്നുവരുന്നു. പ്രണയവും വിരഹവും ഏകാന്തതയും സാഹചര്യങ്ങളും അയാളുടെ ജീവിതത്തിന്റെ ഗതിവിഗതികളില്‍ അനിഷേധ്യമായ സംഭവപരമ്പരകളാണ് ഒരുക്കിവെച്ചത്. ‘അകലുന്ന തീരം’. പി.എം രഘുകുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.