സരിൻ തിളങ്ങുന്ന നക്ഷക്രമാകാൻ പോകുന്നുവെന്നും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ പി സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്‍റെ കഴിവ് നന്നായി അറിയാവുന്നവരാണ് സരിനെ സിപിഎം പൂർണ്ണമായും സംരക്ഷിക്കുമെന്നും പോളിംഗ് ശതമാനം കുറഞ്ഞിട്ടും പാർട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ലെന്നും ബാലൻ പറഞ്ഞു. ചരിത്രത്തിലാദ്യമാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽ നിന്ന് പ്രവർത്തിച്ചതെന്നും യു ഡി എഫ് ആർഎസ്എസ് പാലം ആയിരുന്നു സന്ദീപ് വാര്യർ ജമാഅത്തെ ഇസ്ലാമി അടക്കം വർഗീയ ശക്തികളുടെ വഴി വിട്ട സഹായം യുഡിഎഫ് നേടിയെന്നും ബാലൻ കൂട്ടിച്ചേർത്തു.