സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ലെന്നും ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നും എ കെ ബാലന്‍. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെന്നും യുഡിഎഫ് അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും ബാലൻ പറഞ്ഞു. എല്‍ഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതുകൊണ്ടാണ് യുഡിഎഫ് പിച്ചും പേയും പറയുന്നത്. കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നൽകുമെന്ന് തടക്കം വാഗ്ദാനങ്ങൾ അവർക്ക് പറയാമെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു.