2 7

തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തിന്റെ ഗാരിജിലേക്ക് ഒരു സൂപ്പര്‍ കാര്‍ കൂടി. മെക്ലാരന്‍ സെന്നയാണ് ആരാധകര്‍ സ്‌നേഹത്തോടെ തലയെന്നു വിളിക്കുന്ന അജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വില ഏകദേശം 12 കോടി രൂപ വില വരുന്ന ഈ വാഹനത്തെ ഏറെ സവിശേഷമാക്കുന്നത് ഐകോണിക് മാള്‍ബറോ ലിവെറിയും അയര്‍ട്ടണ്‍ സെന്നയുടെ ഓട്ടോഗ്രാഫുമാണ്. പുതുവാഹനത്തിന്റെ ഡെലിവറി വിഡിയോ അജിത് കുമാര്‍ റേസിങ് എന്ന സമൂഹ മാധ്യമ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ലോകത്ത് നിലവിലുള്ള മെക്ലാരന്‍ വാഹനങ്ങളില്‍ അപൂര്‍വവും വിലപിടിപ്പുള്ളതുമായ വാഹനമാണ് സെന്ന. ആഗോള തലത്തില്‍ 500 സെന്ന മാത്രമാണ് മെക്ലാരന്‍ പുറത്തിറക്കുന്നത്. വൈറ്റ്, ഓറഞ്ച് ഷെയ്ഡാണ് വാഹനത്തിനായി അജിത് തിരഞ്ഞെടുത്തിരിക്കുന്നത്. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 മോട്ടോറാണ് സെന്നയുടെ കരുത്ത്. 800 ബി എച്ച് പി പവറും 800 എന്‍ എം ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുണ്ടിതിന്. ഈ സൂപ്പര്‍ കാറിനെ കൂടുതല്‍ സ്‌പെഷ്യലാക്കുന്നത് പവര്‍ റിയര്‍ വീലുകളിലേക്ക് എത്തുന്നു എന്നതാണ്. താരത്തെ കൂടാതെ, പ്രശസ്ത ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മെക്ലാരന്‍ സെന്ന സ്വന്തമാക്കിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *