ടൊയോട്ടയുടെ വെല്‍ഫെയര്‍ വിഐപി എക്‌സിക്യൂട്ടീവ് ലോഞ്ച് വേര്‍ഷന്‍ സ്വന്തമാക്കി ഐശ്വര്യ റായ്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആഡംബര വാഹനങ്ങളിലൊന്നാണ് ഈ എം പി വി. ബി ടൗണിലെ താരങ്ങള്‍ക്കു ഏറെ പ്രിയപ്പെട്ട ഈ വാഹനം ഐശ്വര്യ റായ് യെ കൂടാതെ ആമിര്‍ ഖാന്‍, അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയ പ്രമുഖരുടെ ഗാരിജിലുണ്ട്. 2023 ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഏറ്റവും പുതിയ തലമുറ വെല്‍ഫെയര്‍ അവതരിപ്പിച്ചിരുന്നു. വെല്‍ഫെയറിന്റെ ആ പുതു വേരിയന്റുകളാണ് എച്ച് ഐ, വി ഐ പി എന്നിവ. ഇതില്‍ വെല്‍ഫെയര്‍ വി ഐ പി എക്‌സിക്യൂട്ടീവ് ലോഞ്ചിനു എക്‌സ് ഷോറൂം വില വരുന്നത് 1.30 കോടി രൂപയാണ്. 2.5 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 193 എച്ച് പി പവറും 240 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുമിത്. ഇ സി വി ടി ട്രാന്‍സ്മിഷനാണ്.