മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം ഒരു മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കി. രാവിലെ 5.40ന് മുംബയിൽ നിന്നു പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. മന്ത്രി എകെ ശശീന്ദ്രൻ അടക്കം 50 ലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയെന്നാണ് വിശദീകരണം. ഇവർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
