ക്രിസ്മസ്, പുതുവത്സര യാത്രകളും ലോകകപ്പ് ഫുട്‌ബോളും കാരണം വിമാനയാത്രാ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നു. വര്‍ധന 500 ശതമാനം വരെ. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയില്‍ നിന്ന് ഉയര്‍ന്നത് 60,000 – 80000 രൂപ വരെ! കൊച്ചിയില്‍ നിന്നു നേരിട്ടു ഖത്തറിലേക്കു സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിരക്കുകളെല്ലാം പറക്കുന്നത് ഉയരങ്ങളിലൂടെയാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ നഗരങ്ങള്‍ വഴി ദോഹയിലേക്കുള്ള നിരക്കുകളുടെ സ്ഥിതിയും അങ്ങനെ തന്നെ. കൊച്ചിയില്‍ നിന്ന് ഈ വിമാനത്താവളങ്ങള്‍ വഴി ദോഹയിലേക്കു പറക്കുന്നതിന് ഇപ്പോള്‍ 80,000 രൂപയോളമാണു ചെലവ്. ഡിസംബര്‍ അവസാനം വരെ നിരക്കുകള്‍ ഉയര്‍ന്നു തന്നെ പറക്കും.