ഇന്‍സ്റ്റഗ്രാമില്‍ എഐയില്‍ പ്രവര്‍ത്തിക്കുന്ന പുത്തന്‍ ടൂള്‍ എത്തുന്നു. ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും പുതിയ സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ അപ്ഡേറ്റ്. പുതിയ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ ക്രിയേറ്റ് ബട്ടണ്‍ ടാപ്പ് ചെയ്ത് സ്റ്റിക്കര്‍ സെര്‍ച്ച് എന്‍ട്രി ബോക്സ് കാണാം. ബ്ലോഗ് പോസ്റ്റ് പറയുന്നതനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഇഷ്ടനുസൃതം സ്റ്റിക്കറ്റുകള്‍ നിര്‍മ്മിക്കാം. ഇന്‍സ്റ്റഗ്രാമിലെ ക്യാമറ വഴിയോ അല്ലെങ്കില്‍ വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാം. ഉപയോക്താക്കള്‍ക്ക് ഒരൊറ്റ ക്ലിക്കിലൂടെ ഒരു ഇമേജില്‍ നിന്ന് ഏത് വസ്തുവും വേര്‍തിരിക്കാനാകും. നിങ്ങള്‍ക്ക് സ്റ്റിക്കര്‍ അല്‍പ്പം മാറ്റണമെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ എഐ സ്റ്റിക്കര്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് വിഷയം നേരിട്ട് തിരഞ്ഞെടുക്കാം. ജനറേറ്റുചെയ്ത സ്റ്റിക്കര്‍ നിങ്ങളുടെ റീലിലോ സ്റ്റോറിയിലോ ചേര്‍ക്കാന്‍ ‘സ്റ്റിക്കര്‍ യൂസ്’ ബട്ടണ്‍ ടാപ്പുചെയ്യാം.