പുതിയ തലമുറ മെഴ്സിഡസ് ബെന്‍സ് ജിഎല്‍സി സ്വന്തമാക്കി ബോളീവുഡ് നടി ശര്‍വാരി വാഗ്. ബണ്ടി ഔര്‍ ബബ്ലി 2, ദി ഫോര്‍ഗോട്ടന്‍ ആര്‍മി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തയായ നടിയാണ് ശര്‍വാരി വാഗ്. 74.20 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ് ഷോറൂം വില. അതേസമയം വാഹനത്തിന്റെ ഏത് വേരിയന്റാണ് ഷര്‍വാരി വാഗ് തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതിയ തലമുറ ജിഎല്‍സി ലഭ്യമാണ്. 254 ബിഎച്പി പവറും 400എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ട്യൂണ്‍ ചെയ്ത 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോറുള്ള ഏഘഇ 300 ഉള്‍പ്പെടുന്നു, അതേസമയം 2.0-ലിറ്റര്‍ ഓയില്‍ ബര്‍ണറുള്ള കൂടുതല്‍ ജനപ്രിയമായ ജിഎല്‍സി 220 ഉ 194ബിഎച്പി കരുത്തും 400എന്‍എം പ്രൊഡ്യൂസ് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 440എന്‍എം പീക്ക് ടോര്‍ക്ക്. എഞ്ചിന് 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലഭിക്കുന്നു.