ഒട്ടേറെ ജനപ്രിയ ചിത്രങ്ങളൊരുക്കി ശ്രദ്ധേയരായ എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിര്‍മ്മിച്ച് നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ‘അച്ഛനൊരു വാഴ വെച്ചു’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് അണിറക്കാര്‍ സൂചന നല്‍കിയിരിക്കുന്നത്. നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കുന്നതാണ് ചിത്രം. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്കില്‍ കുടചൂടി കുശലം പറഞ്ഞുവരുന്ന നായകനും നായികയുമാണുള്ളത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനുലാല്‍, ബൈജു എഴുപുന്ന, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനു ഗോപാല്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കെ ജയകുമാര്‍, സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.