വോള്‍വോ എക്സ്സി 90 എസ്യുവി സ്വന്തമാക്കി സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. കൊച്ചിയിലെ വോള്‍വോ വിതരണക്കാരില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. ഏകദേശം 97 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്യുവികളിലൊന്നായ വാഹനം, വോള്‍വോയുടെ ഏറ്റവും മികച്ച എസ്യുവി കൂടിയാണ്. വോള്‍വോയുടെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്സ്സി 90. രണ്ടു ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനാണ് വാഹനത്തില്‍. 300 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.7 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന എക്സ്സി 90യുടെ ഉയര്‍ന്ന വേഗം 180 കിലോമീറ്ററാണ്.