സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ. സമസ്ത ജോയിൻ്റ് സെക്രട്ടറിയായ ഉമർ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറൽ സെക്രട്ടറിയെ മറികടന്ന് ജോയിൻ്റ് സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവന സമൂഹത്തിൽ അനൈക്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിന് കത്തി വെക്കുന്നതാണ് ഉമർ ഫൈസി മുക്കത്തിൻ്റെ നിലപാടെന്നും ഒരു ജനസദസിൽ പാണാക്കാട് തങ്ങളെ അവഹേളിച്ചത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമർ ഫൈസിക്ക് തിരുത്തേണ്ടി വരുമെന്നും നാട്ടിൽ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാൻ ശ്രമിച്ചാൽ, അങ്ങനെ ശ്രമിക്കുന്നവർ ചെറുതാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.