അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം നിഴല്‍ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങള്‍… ആരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍… ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമല്‍ പോളിന്റെ മെഡിക്കല്‍ ക്രൈം ത്രില്ലര്‍. ‘ആന്‍ജൈന’. അമല്‍ പോള്‍. ഡിസി ബുക്‌സ്. വില 446 രൂപ.