കോരിത്തരിപ്പിന്റെ രൂപകങ്ങളിലേക്കോ വാഗ്വിലാസത്തിന്റെ മലര്‍ശയ്യയിലേക്കോ മൂലദ്രാവിഡത്തിന്റെ മൂലകളുന്തിയ ചുരങ്ങളിലേക്കോ വഴുക്കാതെ അടിപറിഞ്ഞ നിലപാടുകളും വിടപറഞ്ഞ നിശ്ശബ്ദ താരാവലികളുമായി ഒരു കവി. പതിനൊന്നു വര്‍ഷമായി സമാഹരിക്കപ്പെടാതെയും സംഹരിക്കപ്പെടാതെയും ആടിയാടി അലഞ്ഞ കവിതകള്‍. ‘ആടിയാടി അലഞ്ഞ മരങ്ങളേ’. അന്‍വര്‍ അലി. ഡിസി ബുക്‌സ്. വില 94 രൂപ.