ഓം റൗട്ടിന്റെ സംവിധാനത്തില്‍ ‘ആദിപുരുഷ്’ വെള്ളിയാഴ്ച റിലീസ് ആകുകയാണ്. പ്രഭാസാണ് ചിത്രത്തില്‍ രാമനായി അഭിനയിക്കുമ്പോള്‍, സെയ്ഫ് അലി ഖാന്‍ രാവണനെ അവതരിപ്പിക്കുന്നു. രാജ്യത്തെ ടയര്‍ വണ്‍ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഇപ്പോള്‍ തന്നെ ആദ്യഷോകള്‍ ഹൗസ് ഫുള്‍ ആയി. ഫസ്റ്റ് ഡേ ഷോയുടെ ടിക്കറ്റ് 2000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ദില്ലിയിലെ പിവിആറിലെ വെഗാസ് ലക്സ്, ദ്വാരക എന്നിവിടങ്ങളില്‍ 2000 ടിക്കറ്റും നോയിഡയിലെ പിവിആര്‍ സെലക്ട് സിറ്റി വാക്ക് ഗോള്‍ഡിലെ 1800 രൂപ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. നോയിഡയില്‍ പിവിആര്‍ ഗോള്‍ഡ് ലോജിക്‌സ് സിറ്റി സെന്ററില്‍ 1650 രൂപയ്ക്ക് ഉയര്‍ന്ന ടിക്കറ്റുകള്‍ ലഭ്യമാണ്. അതേ സമയം മറ്റ് തീയറ്ററുകളില്‍ 250 രൂപവരെയുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. മുംബൈയില്‍ മാന്‍ഷന്‍ പിവിആറില്‍ ഷോകള്‍ക്കും 2000 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. കൊല്‍ക്കത്തയിലും ബാംഗ്ലൂരിലും സമാനമായ രീതിയില്‍ ടിക്കറ്റുകളുണ്ട്. ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ എടുക്കുമെന്ന് അറിയിച്ച് ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു. നിര്‍ധനരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കാനാണിത്. അഭിഷേക് അഗര്‍വാള്‍ ബുക്ക് ചെയ്യുന്ന ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് വിതരണം ചെയ്യപ്പെടുക.