കാര്‍ത്തിയെ നായകനാക്കി സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മെയ്യഴകന്‍’ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു. ‘പോറേന്‍ നാ പോറേന്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഉമാദേവിയാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. വിജയ്‌നരൈനും കമല്‍ ഹാസനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 96 എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ സി പ്രേംകുമാറിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്‍. ടൈറ്റില്‍ കഥാപാത്രമായി കാര്‍ത്തി എത്തുന്ന ചിത്രത്തില്‍ അരുണ്‍മൊഴി വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.