കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്ത ‘ഗര്‍ര്‍ര്‍’ എന്ന ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ആരോ അരികെയിതാരോ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. സംഗീതം കൈലാസ് മേനോന്‍. ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ‘എസ്ര’യ്ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ഗര്‍ര്‍ര്‍..’. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍ഫെ നിര്‍മ്മാണം. സഹനിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് സിനിഹോളിക്‌സ് ആണ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും ശ്രദ്ധേയ സാന്നിധ്യമാണ് ചിത്രത്തില്‍. ‘ദര്‍ശന്‍’ എന്നാണ് മോജോയുടെ കഥാപാത്രത്തിന്റെ പേര്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും പ്രത്യേകതയാണ്.