നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. എ.എന്‍. ഷംസീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അന്‍വര്‍ സാദത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ധനമന്ത്രി പറഞ്ഞു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍, ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അടക്കം കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപയാണ്.
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരും അടക്കം അനേകം പേരാണു യാത്രയില്‍ അണിചേരുന്നത്. രാഹുലിന്റെ യാത്രയ്ക്ക് അഭിവാദ്യമേകാന്‍ റോഡിന് ഇരുവശത്തും അനേകം പ്രവര്‍ത്തകരും നാട്ടുകാരും കാത്തുനിന്നു. ഉച്ചയ്ക്കു പൗരപ്രമുഖരുമായും ജനകീയ സമര നേതാക്കളുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 14 വരെ തിരുവനന്തപുരം ജില്ലയിലാണു പര്യടനം.
കേരളത്തില്‍ ബിജെപിയുടെ കര്‍മപദ്ധതികളിലും വളര്‍ച്ചയിലും അതൃപ്തി പ്രകടിപ്പിച്ച് ബിജെപി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നരേന്ദ്രമോദി നീരസം പ്രകടിപ്പിച്ചത്. കടലാസിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നു വിലയിരുത്തി. അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.
ഓണാവധി തീര്‍ന്ന് ഓഫീസുകളും വിദ്യാലയങ്ങളും ഇന്നു തുറക്കും. യഥാസമയം എത്തുന്നതിന് ഇന്നലെ മുതല്‍ ട്രെയിനുകളില്‍ യാത്രക്കാരുടെ വന്‍തിരക്ക്. ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.
തൃശൂരില്‍ പുലിക്കളി കാണാന്‍ ജനസഹസ്രങ്ങള്‍. സ്ത്രീകളും കുട്ടികളും അടക്കമുള്ള പുരുഷാരത്തിനിടയിലൂടെ പുലികള്‍ തുള്ളിയാടിയപ്പോള്‍ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. അഞ്ചു ടീമുകളിലായി മുന്നൂറോളം പുലിവേഷധാരികളാണു നൃത്തമാടിയത്. മനോഹരമായ നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു.
ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടം കിരീടം നേടി. കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം വിജയം നേടി. ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്.