ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് മെഡിക്കൽ ബോർഡ് രുപീകരിച്ചു. റേഡിയോളജിസ്റ്റില്ലാത്തതിനാൽ മെഡിക്കൽ ബോർഡ് രൂപികരണം പ്രതിസന്ധിയിലായിരുന്നു. എറണാകുളം ജനറൽ അശുപത്രിയിലെ റേഡിയോളജിസ്റ്റിനെയാണ് ഇപ്പോൾ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം എട്ടിന് മെഡിക്കൽ ബോർഡ് യോഗം ചേരും. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുണമെന്നും അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും അവശ്യപ്പെട്ട് ഹർഷീന കോഴിക്കോട് മെഡിക്കൽ കോളേജിൻറെ മുൻപിൽ സമരം ചെയ്തിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan