കുമ്പസരിക്കാന്‍ എ.ഐ യേശുക്രിസ്തുവുമായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ പള്ളി. ലുസേര്‍ണിലെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലാണ് കുമ്പസരിക്കാനായി എ.ഐ യേശുക്രിസ്തുവിനെ സൃഷ്ടിച്ചത്. ദൈവം മിഷ്യനില്‍ എന്ന പേരിലാണ് ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് എ.എ യേശുക്രിസ്തുവിന് മുമ്പാകെ കുമ്പസരിക്കാനും ആശങ്കകള്‍ പങ്കുവെക്കാനും സാധിക്കും. വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് എ.ഐ യേശുക്രിസ്തു മറുപടിയും നല്‍കും. വരും ദിവസങ്ങളില്‍ എ.ഐ ക്രിസ്തു പാസ്റ്റര്‍മാരെ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാധാരണ കാണുന്ന കുമ്പസാര കൂട്ടില്‍ തന്നെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന യേശുക്രിസ്തുവും ഉള്ളത്. വിശ്വാസികള്‍ക്ക് ഒരു സ്‌ക്രീനില്‍ യേശുക്രിസ്തുവിന്റെ മുഖം കാണാം. ഇതിന് അഭിമുഖമായി നിന്ന് വിശ്വാസികള്‍ക്ക് സംസാരിക്കാം. എ.ഐയുടെ സഹായത്തോടെ യേശുക്രിസ്തു വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. 100 ഭാഷകളില്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കും. ലുസേണ്‍ യൂനിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍മാരും തിയോളജിയന്‍സും കൂടിയാണ് എ.ഐ ക്രിസ്തുവിനെ നിര്‍മിച്ചിരിക്കുന്നത്.