സാഹസികത യാത്രികര്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് ഓഫ് റോഡ് യാത്രകള്‍. ഓഫ് റോഡ് യാത്രകള്‍ക്കായി നിരവധി തരത്തിലുള്ള വാഹനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. യാത്രാ പ്രേമികളുടെ മനം കീഴടക്കാന്‍ പുതിയൊരു മോഡല്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് തായ്വാന്‍ കമ്പനി. തായ്വാനിലെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഗൊഗോറോയാണ് ഓഫ് റോഡ് യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ക്രോസ് ഓവര്‍ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓണ്‍ റോഡിലും ഉപയോഗിക്കാനാകും. അള്‍ട്ടിമേറ്റ് ടൂവീലര്‍ എസ്യുവി എന്നാണ് കമ്പനി ഇവയെ വിശേഷിപ്പിക്കുന്നത്. 7.6 സണ ഇലക്ട്രിക് മോട്ടോറില്‍ നിന്നാണ് ഇവയ്ക്ക് പവര്‍ ലഭിക്കുന്നത്. ബ്രേക്ക് സിസ്റ്റം, ടെലസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക്, പിന്‍ഭാഗത്തായി ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബര്‍ സെറ്റപ്പ് എന്നിവയെല്ലാം ഈ മോഡലിന്റെ പ്രധാന പ്രത്യേകതകളാണ്. എല്ലാ റൈഡ് ഡാറ്റയും ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ആപ്പ് ഈ മോഡലിന് കമ്പനി നല്‍കിയിട്ടുണ്ട്. അതേസമയം, മൊത്തത്തിലുള്ള റൈഡിംഗ് റേഞ്ചും, ചാര്‍ജിംഗ് സമയവും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.