കുറിച്ച്യര്‍, ബെട്ടക്കുറുബര്‍, മുള്ളുക്കുറുബര്‍, കാടര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, ഇരുളര്‍, കാണി, റാവ്‌ളേര്‍, തച്ചനാടന്‍ എന്നിങ്ങനെയുള്ള കേരളീയ ഗോത്രങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം. ചരിത്രം, സാമൂഹ്യജീവിതം, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, മരണാനന്തരജീവിതവുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങള്‍ തുടങ്ങിയ ഘടകങ്ങളിലെല്ലാം ഗോത്രജനത പുലര്‍ത്തുന്ന വ്യതിരിക്തതകള്‍ പ്രതിപാദിക്കുന്നതിനൊപ്പം തലമുറകള്‍ വാമൊഴിയിലൂടെ കൈമാറിയ കഥകള്‍, പാട്ടുകള്‍, ഐതിഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍എന്നിവയൊക്കെയും ഈ കൃതിയില്‍ പരാമൃഷ്ടങ്ങളാകുന്നു. ഒപ്പം മാന്ത്രിക-താന്ത്രിക വിദ്യകള്‍വഴി അതീന്ദ്രിയ സ്വത്വങ്ങളെ ആവാഹിക്കുന്ന ഷാമനികമായ ചടങ്ങുകളെക്കുറിച്ചും വിശദമായി പഠിക്കുന്ന ഈ പുസ്തകം ഗോത്രപഠനമേഖലയിലെ മികച്ച ഒരു റഫറന്‍സാണ്. ‘ബിഞ്‌ജെ – ഗോത്രഷാമനികതയും പുരാവൃത്തങ്ങളും’. ഇന്ദു മേനോന്‍. ഡിസി ബുക്‌സ്. വില 405 രൂപ.