കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കനത്ത മഴയില്‍ മദ്രസ കെട്ടിടം തകർന്നുവീണു. കട്ടൻ ബസാർ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസയാണ് തകർന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മദ്രസയ്ക്ക് അവധി നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി.കണ്ണൂർ കോഴിച്ചാലിൽ പാലം തകർന്ന് ഒറ്റപ്പെട്ടു പോയ കുടുംബത്തെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. കനത്ത മഴയെ തുടർന്ന് കാരിങ്കോട് പുഴയുടെ കൈവഴി കുത്തിയൊഴുകി. ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളം കുതിച്ചെത്തി അവിടെയുള്ള പാലം തകർന്നുപോയി. തുടർന്ന് കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബം ഈ തുരുത്തിൽ ഒറ്റപ്പെട്ടുപോകുകയായിരുന്നു.