നൃത്തം ചെയ്യുമ്പോള്‍ ശരീരം മാത്രമല്ല തലച്ചോറും അതിനൊപ്പം വ്യായാമം ചെയ്യുകയാണ്. തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ, മസ്തിഷ്‌ക പരിക്കുകള്‍ തുടങ്ങിയ ന്യൂറോ കോഗ്‌നിറ്റീവ് മൂവ്മെന്റ് ഡിസോര്‍ഡേഴ്സിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും ഡാന്‍ഡ് മികച്ച ചോയ്‌സ് ആണ്. സ്ഥിരമായി ഡാന്‍സ് ചെയ്യുന്നത് മിതമായ പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരെ മെച്ചപ്പെടുത്താനും ദൈനംദിന ജോലികള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഡാന്‍സ് ഒരു മികച്ച സ്‌ട്രെസ്-ബസ്റ്ററാണ്. ഗുഡ് ഹോര്‍മോണ്‍ എന്ന് വിളിക്കുന്ന എന്‍ഡോര്‍ഫിന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് മാനസികാവസ്ഥ ഉയര്‍ത്താന്‍ സഹായിക്കുന്നു. മറ്റൊരു പഠനത്തില്‍ ഡാന്‍സ് മൂവ്മെന്റ് തെറാപ്പി വിഷാദവും ഉത്കണ്ഠയും കുറയ്ക്കുകയും ജീവിത നിലവാരവും വ്യക്തിപരവും വൈജ്ഞാനികവുമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ കാര്യത്തില്‍ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഡാന്‍സ് പതിവാക്കുന്നത് ഗുണം ചെയ്യും. നൃത്തം ചെയ്യുന്നത് ഹൃദയമിടിപ്പിനെ ശക്തവും ആരോഗ്യമുള്ളതുമാക്കുന്നു. കൂടാതെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നൃത്തം ശരീരഭാരം നിയന്ത്രിക്കാനും ശരീരം വഴക്കമുള്ളതാക്കാനും സഹായിക്കുന്നു. കൂടാതെ ഇതൊരു ഫ്‌ലെക്‌സിബിലിറ്റി, സ്‌ട്രെച്ചിങ് വ്യായാമമായും കണക്കാക്കാം. പേശികളുടെ ബലം വര്‍ധിരപ്പിക്കാനും ഡാന്‍സ് മികച്ച മാര്‍ഗമാണ്. ശ്വസനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും നൃത്തം നല്ലതാണ്. നൃത്തം ശ്വാസകോശങ്ങളെ നന്നായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ശ്വസിക്കുന്നത് എളുപ്പവും കൂടുതല്‍ ഊര്‍ജവും ലഭിക്കുന്നു. നൃത്തം പതിവായി ചെയ്യുന്നത് എല്ലുകളുടെ സാന്ദ്രത മെച്ചപ്പെടുത്തും. ഇത് എല്ലുകള്‍ ഒടിയാനുള്ള സാധ്യത കുറയ്ക്കുന്നു.