ഇന്ത്യയിലെ ജീപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി ഈയടുത്തിടെയാണ് ഹൃതിക് റോഷന്‍ എത്തിയത്. റാംഗ്ലറിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കിയാണ് ഹൃതിക് റോഷന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയത്. ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍ ആണ് താരത്തിന്റെ ഗാരിജിലേക്കെത്തിയത്. ക്ലാസ്സി ബ്ലാക് നിറത്തിലുള്ള വാഹനമാണ് ഹൃതിക് തിരഞ്ഞെടുത്തിരിക്കുന്നത്. ജീപ്പിന്റെ ഏറ്റവും പുതിയ 2024 റാംഗ്ലെര്‍ രാജ്യത്ത് അവതരിപ്പിച്ചിട്ടു അധികം നാളുകളായിട്ടില്ല. ഫേസ് ലിഫ്റ്റഡ് മോഡലിന് വിലയാരംഭിക്കുന്നത് 67.65 ലക്ഷം രൂപ മുതലാണ്. പുതിയ റാംഗ്ലെറിന്റെ മുന്‍ഭാഗത്തിനു ചെറിയ മാറ്റങ്ങളുണ്ട്. 17, 18 ഇഞ്ച് അലോയ് വീലുകളാണ്. റൂബികോണ്‍ വേരിയന്റിലാണ് 17 ഇഞ്ച് അലോയ് വീലുകള്‍. അണ്‍ലിമിറ്റഡ് വേരിയന്റില്‍ അലോയ് വീലുകള്‍ 18 ഇഞ്ചാണ്. 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാപ്പ ലെതര്‍ സ്റ്റിയറിംഗ് വീല്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം അണ്‍ലിമിറ്റഡ് വേരിയന്റിലും ആല്‍പൈന്‍ പ്രീമിയം 9 സ്പീക്കര്‍ ഓഡിയോ സിസ്റ്റം റൂബികോണ്‍ വേരിയന്റിലുമുണ്ട്. 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനോടെയാണ് റാംഗ്ലെര്‍ വിപണിയിലെത്തുന്നത്. 268 ബി എച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് പെയര്‍ ചെയ്തിരിക്കുന്നത്. റൂബികോണ്‍ വേരിയന്റിന് 71.65 ലക്ഷം രൂപ വില വരുമ്പോള്‍ അണ്‍ലിമിറ്റഡിന് 67.65 രൂപയാണ് വില.