വേറിട്ട കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മിടുക്ക് കാട്ടുന്ന നടനാണ് രാജ്കുമാര്‍ റാവു. രാജ്കുമാര്‍ റാവു നായകനാകുന്ന ‘മോണിക്ക, ഓ മൈ ഡാര്‍ലിംഗ്’ ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഹുമ ഖുറേഷിയും രാധിക ആപ്‌തെയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീം ചെയ്യുക. വസന്‍ ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌നില്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹ്രണം നിര്‍വഹിക്കുന്നത്. യോഗേഷ് ചന്ദേകര്‍ ആണ് രചന.
മലയാളത്തില്‍ നിന്നുള്ള ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനയന്‍ സംവിധാനം ചെയ്തിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രമാണിത്. ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് നായിക. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ ദിവസമാണ് ചിത്രത്തിന്റെ റിലീസ്. സെപ്റ്റംബര്‍ 8 ആണ് റിലീസ് തീയതി. ഇന്ത്യയ്‌ക്കൊപ്പം ജിസിസിയിലും ഇതേ ദിവസം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്‌സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷനു(എന്‍.പി.സി.ഐ)മായി സഹകരിക്കും. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിന്റെ ജെംസ്റ്റോണ്‍ സീരീസില്‍ കോറല്‍ വകഭേദത്തില്‍ ലഭ്യമാകും. തുടര്‍ന്ന് റൂബിക്സ്, സഫീറോ വകഭേദങ്ങള്‍ പുറത്തിറക്കും. സമ്പര്‍ക്കരഹിത കാര്‍ഡില്‍ ഷോപ്പിംഗ്, റെസ്റ്റോറന്റുകള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ വിവിധ തരം ബില്ലടയ്ക്കല്‍ എന്നി?വ പോലുള്ള ദൈനംദിന ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍, ആഭ്യന്തര വിമാനത്താവളം, റെയില്‍വേ ലോഞ്ചുകള്‍ ഉപയോഗിക്കാനുള്ള അവസരം, ഇന്ധന സര്‍ചാര്‍ജ് ഇളവ്, സിനിമാ ടിക്കറ്റ്, ഡൈനിംഗ് എന്നിവയില്‍ കിഴിവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലുള്ള റുപേയുടെ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും.
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാന്‍ഡിംഗ് റേറ്റ്) ഉയര്‍ത്തുന്നു. 5 മുതല്‍ 10 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയരും. പുതുക്കിയ നിരക്ക് സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. എംസിഎല്‍ആറില്‍ ബാങ്ക് നിരക്ക് 6.80 ശതമാനത്തില്‍ നിന്ന് 6.85 ശതമാനം ആയി ഉയര്‍ത്തി. 1 മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 7.30 ശതമാനം ആയി നിലനിര്‍ത്തി. 3 മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 7.35 ശതമാനമായി തുടരും. 6 മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 7.45 ശതമാനത്തില്‍ നിന്ന് 7.55 ശതമാനമായി ഉയര്‍ത്തി. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 7.60 ശതമാനത്തില്‍ നിന്ന് 7.70 ശതമാനമായി ഉയര്‍ത്തി 3 വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 7.80 ശതമാനമായി തുടരും.
1964ല്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച ഫോര്‍ഡ് മസ്താങ് ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച കാര്‍ നാമങ്ങളില്‍ ഒന്നാണ്. അമേരിക്കന്‍ കാര്‍ നിര്‍മ്മാതാവ് ഇപ്പോള്‍ ഈ മസില്‍ കാറിന്റെ ഏഴാം തലമുറ മോഡല്‍ അനാച്ഛാദനം ചെയ്യാന്‍ ഒരുങ്ങുകയാണ്. 2022 സെപ്റ്റംബര്‍ 14-ന് ഡെട്രോയിറ്റ് ഓട്ടോ ഷോയില്‍ പുതിയ ഫോര്‍ഡ് മസ്താങ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ഇതിന് ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളും ഒരു മാനുവല്‍ ഗിയര്‍ബോക്‌സും ലഭിക്കും. പുതിയ തലമുറ ഫോര്‍ഡ് മസ്താങ്ങിന് പരീക്ഷിച്ച 2.3 ലിറ്റര്‍, നാല് സിലിണ്ടര്‍, ഇക്കോബൂസ്റ്റ് എഞ്ചിന്‍, 5.0 ലിറ്റര്‍ ഢ8 മോട്ടോര്‍ എന്നിവയും പുതിയ മോഡലില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഉള്‍പ്പെടും. കൂടാതെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഓഫറിലുണ്ടാകും.
‘പൂനിലാവിന്‍ മണിയറ’ എന്ന ഈ പുസ്തകം നിഷ്‌കളങ്കതയുടെ പുസ്തകമാകുന്നു. പാട്ടിലൂടെ സിനിമയെ, സിനിമയിലൂടെ പാട്ടിനെ കണ്ടെത്തുന്ന, ആരും ഇതുവരെ പോയിട്ടില്ലാത്ത ഒരു വഴിയിലൂടെയുള്ള സഞ്ചാരമാണിത്. സിനിമയെ മഹത്വപ്പെടുത്തുകയും സിനിമയോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയും ചിലപ്പോള്‍ സിനിമയെക്കാള്‍ വളരുകയും ചെയ്യാറുള്ള ചലച്ചിത്രഗാനശാഖയെ സ്‌നേഹാദരപുരസ്സരം ഈ പുസ്തകം പരിചരിക്കുന്നു. കെ.ബി വേണു. ഗ്രീന്‍ ബുക്‌സ്. വില 171 രൂപ.
പോളിഷ് ചെയ്ത വെള്ള അരി, റിഫൈന്‍ ചെയ്ത ഗോതമ്പ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന അമിത കാര്‍ബോഹൈഡ്രേറ്റ് തോതുള്ള ഭക്ഷണക്രമമാണ് ഇന്ത്യക്കാരുടെ ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് മുന്‍ പഠനങ്ങള്‍ പലതും കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഭക്ഷണക്രമത്തില്‍ പ്രോട്ടീന്‍ വളരെ കുറവും കാര്‍ബോഹൈഡ്രേറ്റ് 65 മുതല്‍ 75 ശതമാനം വരെയുമാണ്. ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പോലും പ്രമേഹ മുക്തിയും നിയന്ത്രണവും സാധ്യമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും(ഐസിഎംആര്‍) ഇന്ത്യന്‍ ഡയബറ്റീസും(ഇന്‍ഡിയാബ്) അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ഇന്ത്യക്കാരുടെ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് തോത് 54 ശതമാനത്തില്‍ നിന്ന് 49 ആയി കുറച്ച് കൊണ്ട് പ്രോട്ടീന്‍ തോത് 19 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചാല്‍ പ്രമേഹ മുക്തി സാധ്യമാകുമെന്നാണ് ഗവേഷണം പറയുന്നത്. ഇതിനൊപ്പം കൊഴുപ്പിന്റെ തോത് 21 മുതല്‍ 26 ശതമാനമായി നിലനിര്‍ത്തുകയും വേണം. പ്രീ ഡയബറ്റീസ് ഘട്ടത്തിലുള്ളവര്‍ക്ക് പ്രമേഹം വരാതിരിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് തോത് 54-57 ശതമാനവും പ്രോട്ടീന്‍ തോത് 16-20 ശതമാനവും കൊഴുപ്പ് 20-24 ശതമാനവുമായി നിലനിര്‍ത്തിയാല്‍ മതിയെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മുന്‍പ് നടത്തിയ പല പഠനങ്ങളും കാര്‍ബോഹൈഡ്രേറ്റ് തോത് വളരെ കുറച്ച് പൂജ്യത്തിനടുത്ത് എത്തിക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്. 29 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 18,090 മുതിര്‍ന്നവരിലാണ് ഐസിഎംആര്‍-ഇന്‍ഡിയാബ് പഠനം നടത്തിയത്. ലീനിയര്‍ റിഗ്രഷന്‍ മോഡലും ക്വാഡ്രാറ്റിക് പ്രോഗ്രാമിങ്ങും ഇതിനായി ഉപയോഗപ്പെടുത്തി. ഡയബറ്റീസ് കെയര്‍ ജേണലില്‍ കഴിഞ്ഞയാഴ്ച ഗവേഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.