എറണാകുളം ഏലൂരിൽ പൊതുമേഖല സ്ഥാപനമായ ടി സി സി പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതായി പരാതി. പെരിയാർ സംരക്ഷണ സമിതിയുടെ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ച് മടങ്ങി. മത്സ്യകുരുതി നടന്ന് ഒന്നര മാസം പിന്നിടുമ്പോഴാണ് പൊതുമേഖല സ്ഥാപനം തന്നെ വീണ്ടും രാസമാലിന്യം ഒഴുക്കിയതായി പരാതിയെത്തിയത്.