കരീന കപൂര്‍ നായികയാകുന്ന ചിത്രമാണ് ‘ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സ്’. സംവിധാനം ഹന്‍സാല്‍ മേഹ്തയാണ്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്മാനാണ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‌സ്. സെപ്റ്റംബര്‍ 13ന് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്. കരീന കപൂര്‍ നായികയായി വേഷമിട്ടവയില്‍ ഒടുവില്‍ എത്തിയത് ക്രൂവാണ്. കൃതി സനോണും തബും കരീനയ്‌ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്ണനാണ്. ആഗോളതലത്തില്‍ ക്രൂ ആകെ 150 കോടി രൂപയിലധികം നേടിയിരുന്നു.