നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി . എം വിജിൻ ആണ്നീറ്റ് പരീക്ഷയെ സംബന്ധിച്ച വിഷയം അവതരിപ്പിച്ചത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയിൽ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ വിമർശിച്ചു. സമഗ്ര അന്വേഷണം വേണo, വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. ഇതിനിടയിൽ കേരളത്തിലെ പിഎസ്സി പരീക്ഷകളെക്കുറിച്ച് മാത്യു കുഴൽ നാടൻ വിമർശനം ഉന്നയിച്ചു . ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കർ വിമർശിച്ചു. തൻ്റെ പ്രസംഗത്തിൽ മാത്രമാണ് സ്പീക്കർ എപ്പോഴും ഇടപെടുന്നതെന്ന് മാത്യു കുഴൽനാടനും പ്രതികരിച്ചു.
നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി
