വൈറല്‍ ഷോര്‍ട്ട് ഫിലിം ‘കാക്ക’ക്കു ശേഷം അജു അജീഷ് സംവിധാനം ചെയ്യുന്ന ‘പന്തം’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. സമകാലീക രാഷ്ട്രീയ സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ് സിനിമ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ‘വെള്ളിത്തിര പ്രൊഡക്ഷന്‍സി’ ന്റെ ബാനറില്‍ അല്‍ത്താഫ്. പി.ടിയും ‘റൂമ ഫിലിം ഫാക്ടറി’യുടെ ബാനറില്‍ റൂമ വി. എസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പുതുമുഖങ്ങളോടൊപ്പം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ‘മാക്ട’ ചെയര്‍മാനുമായ മെക്കാര്‍ട്ടിന്‍ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സിനിമ അഭിനയത്തിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും. രചന- അജു അജീഷ്, ഷിനോജ് ഈനിക്കല്‍. ഗാനരചന – അനീഷ് കൊല്ലോളി & സുധി വിലായത്ത്, ഛായാഗ്രഹണം – എം.എസ് ശ്രീധര്‍ & വിപിന്ദ് വി രാജ്.