മനുഷ്യരുടെ ശല്യം മൂലം ബ്രഹ്മാവിന് ഉറക്കം നഷ്ടപ്പെട്ട് മനുഷ്യകുലത്തെ നശിപ്പിക്കാനൊരുങ്ങിയപ്പോഴാണ് മാനസരോവരത്തിലെ ഹേമാംഗനെന്ന സ്വര്‍ണ്ണപതംഗം അരുതെന്നു പറഞ്ഞു തടഞ്ഞത്. ബ്രഹ്മാവ് ഹേമാംഗനെ ഒരു ദൗത്യമേല്‍പ്പിച്ചു- ഭൂമിയില്‍ നിസ്വാര്‍ത്ഥമായി പരസ്പരം സ്നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും കണ്ടുപിടിക്കുക. അവന്‍ പല ലോകങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെ നളനെയും ദമയന്തിയെയും കണ്ടെത്തി. വിദര്‍ഭയ്ക്കും നിഷാദരാജ്യത്തിനുമിടയില്‍ പ്രണയകാവ്യങ്ങള്‍ വഹിച്ച്, അവര്‍ക്കു കൈമാറി. ദൗത്യാനന്തരം ഹേമാംഗന്‍ തിരിച്ചെത്തുകയായി. അവന്‍ പറഞ്ഞതു കേട്ടശേഷം ബ്രഹ്മാവു പറഞ്ഞു: കവികള്‍ നളദമയന്തീകഥ വീണ്ടും വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കും. പ്രണയദൂതനായ ഹേമാംഗന്‍ നായകനായുള്ള നളദമയന്തീകഥയുടെ പുതിയ ആഖ്യാനം. ‘നളന്റെ ദമയന്തി’. ആനന്ദ് നീലകണ്ഠന്‍. പരിഭാഷ – പ്രിയരാജ് ഗോവിന്ദരാജ്. മാതൃഭൂമി. വില 225 രൂപ.