6 30

ഓര്‍മക്കുറവില്‍ തുടങ്ങി ദൈനംദിന കാര്യങ്ങള്‍ പോലും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് വൈകല്യമാണ് അല്‍ഷിമേഴ്സ്. നിലവില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല. എങ്കിലും ആന്റി-ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയ മാതളം കഴിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മാതളം, സ്‌ട്രോബെറി, റാസ്‌ബെറി, വാല്‍നട്ട് എന്നിവയില്‍ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളായ പോളിഫെനോള്‍, എല്ലാഗിറ്റാനിനുകള്‍, എല്ലാജിക് ആസിഡ് ആമാശയത്തില്‍ എത്തുമ്പോള്‍ ഇവയെ ദഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ബാക്ടീരികള്‍ യുറോലിത്തിന്‍-എ എന്ന സംയുക്തം ഉത്പാദിപ്പിക്കുന്നു. യുറോലിത്തിന്‍-എ അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ യുറോലിത്തിന്‍-എ തലച്ചോറിലെ തകരാറിലായ മൈറ്റോകോണ്‍ട്രിയകളെ നീക്കം ചെയ്തതായി കണ്ടെത്തി. പോളിഫെനോളുകള്‍ കൂടാതെ ആന്റി-ഓക്‌സിഡന്റുകളായ പ്യൂണിലകാജിന്‍സ്, ആന്തോസയാനിനുകളും മാതളത്തില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷിമേഴ്‌സിന് പ്രധാന കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ക്ക് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും അതുവഴി തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും കഴിയും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *