രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കാൻ ദ്രുതഗതിയിലുള്ള നീക്കം. വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അനുമതി നൽകിയുള്ള വിജ്ഞാപനം കേന്ദ്രം ജൂൺ 12ന് പുറപ്പെടുവിച്ചതോടെ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതമാക്കി. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ട്രയൽ റൺ നടത്താൻ സാധിച്ചേക്കും. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി മാറി വിഴിഞ്ഞം. ഇനി സെക്ഷൻ 8, സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan