sunrise 14

https://dailynewslive.in/ കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച പ്രിയപ്പെട്ടവര്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. തൃശൂര്‍ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശി സുമേഷ്, തിരൂര്‍ സ്വദേശി നൂഹ്, പത്തനംതിട്ട സ്വദേശി മുരളീധരന്‍. കൊല്ലം സ്വദേശി ഷമീര്‍, മലപ്പുറം സ്വദേശി ബാഹുലേയന്‍, നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു, ഇടവ സ്വദേശി ശ്രീജേഷ്, കണ്ണൂര്‍ സ്വദേശി വിശ്വാസ് കൃഷ്ണന്‍, പയ്യന്നൂര്‍ സ്വദേശി നിതിന്‍, ചെര്‍ക്കള സ്വദേശി രജ്ഞിത്, തൃക്കരിപ്പൂര്‍ സ്വദേശി കേളു എന്നിവരുടെ സംസ്‌കാരം ഇന്നലെ പൂര്‍ത്തിയായി. അന്ത്യാഞ്ജലി അര്‍പ്പിക്കാനും കുടുംബാഗങ്ങളെ സമാശ്വസിപ്പിക്കാനും നൂറ് കണക്കിനാളുകളാണ് ഓരോ വീടുകളിലും എത്തിച്ചേര്‍ന്നത്. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ലൂക്കോസ്, പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ് എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം സ്വദേശികളായ സ്റ്റെഫിന്‍, ഷിബു, ശ്രീഹരി എന്നിവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷിബു വര്‍ഗീസിന്റേയും ശ്രീഹരി പ്രദീപിന്റെയും സംസ്‌കാരം നാളേയും സ്റ്റെഫിന്‍ എബ്രഹാം സാബുവിന്റെ സംസ്‌കാരം തിങ്കളാഴ്ചയുമാണ് നടക്കുക. ഇന്നലെ രാവിലെ 10.25 നാണ് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ വിമാനം കുവൈത്തില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ അന്ത്യോപചാരത്തിനും പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനും ശേഷം ഉച്ചക്ക് ഒരു മണിയോടെയാണ് മുഴുവന്‍ ആംബുലന്‍സുകളും മരിച്ചവരുടെ ജന്മനാടുകളിലേക്കു യാത്രയായത്.

https://dailynewslive.in/ ഒരു വീടെന്ന സ്വപ്നം ബാക്കിവെച്ച് പോയ, കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി, ബിനോയ് തോമസിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഒരാഴ്ച മുന്‍പാണ് ബിനോയ് തോമസ് ജോലി തേടി കുവൈത്തിലേക്ക് പോയത്.

https://dailynewslive.in/ ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കവെ മന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നാടിന്റെ സംസ്‌കാരമാണ് അത്തരത്തില്‍ പോകുക എന്നത്. മരിച്ച വീട്ടില്‍ പോകുന്നത് ആശ്വസിപ്പിക്കാനാണ്. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി ലോക കേരള സഭയില്‍ പങ്കെടുക്കില്ല. കുവൈത്ത് ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വേണ്ടന്നുവയ്ക്കുന്നതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

https://dailynewslive.in/ കുവൈത്തില്‍ മരിച്ച പ്രവാസി ഇന്ത്യാക്കാരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം സഹായധനം നല്‍കണമെന്ന് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കേരള സര്‍ക്കാരും മരിച്ചവരുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ച് സഹായ ധനം വര്‍ധിപ്പിക്കണം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഈ കാര്യത്തിന് ആവശ്യമെങ്കില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണുമെന്നും വ്യക്തമാക്കി.

https://dailynewslive.in/ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടാകും. വയനാട്ടില്‍ രാഹുലിന്റെ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ദേശീയ നേതാക്കള്‍ക്കിടയിലും ശക്തമായി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം കോണ്‍ഗ്രസ് അവതരിപ്പിച്ചെങ്കിലും ഇക്കാര്യത്തിലും രാഹുല്‍ ഗാന്ധി മനസ് തുറന്നിട്ടില്ല. വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം .

https://dailynewslive.in/ സിപിഎമ്മിന്റെ കൊലപാതക- ക്വട്ടേഷന്‍ സംഘം പോലെയാണ് സൈബര്‍ ലോകത്ത് പോരാളി ഷാജിയും കൂട്ടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലബാറില്‍ മാത്രമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ന് കോഴിക്കോട് വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ഉപവാസസമരം നടത്തുമെന്ന് കെഎസ് യു നേതാക്കള്‍. തെക്കന്‍ ജില്ലകളില്‍ കുട്ടികളുടെ എണ്ണം വളരെ കുറവുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ ആവശ്യക്കാര്‍ ഏറെയുള്ള മലബാറിലേക്ക് സ്ഥിരമായി മാറ്റണമെന്ന എംഎസ്എഫിന്റെ ആവശ്യത്തോട് കെ എസ് യു വിന് യോജിപ്പില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മലബാറില്‍ പ്രത്യേകമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം.

https://dailynewslive.in/ ആലപ്പുഴ ജില്ലയിലെ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവിറക്കി. പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ മേഖലകളായ കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകളിലുമാണ് നിരോധനം.

https://dailynewslive.in/ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായതോടെ ഉടന്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ കേരള ജെഡിഎസിന് അന്ത്യശാസനം നല്‍കി സിപിഎം. കേന്ദ്രത്തില്‍ മൂന്നാം മോദി സര്‍ക്കാരിലും കേരളത്തില്‍ ഇടത് സര്‍ക്കാരിലും ഒരു പോലെ കക്ഷിയായി തുടരുന്ന പാര്‍ട്ടിയാണ് നിലവില്‍ ജെഡിഎസ്. കേരള ജെഡിഎസ് തുടര്‍ നടപടി സ്വീകരിക്കാന്‍ 18ന് നേതൃയോഗം വിളിച്ചു.

https://dailynewslive.in/ ബാര്‍ കോഴ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാതെ തന്റെ മകനെ ബാര്‍ കോഴയില്‍ പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു . അതിനുള്ള മറുപടി മകന്‍ പറഞ്ഞിട്ടുണ്ടെന്നും ആവശ്യമില്ലാതെ സിപിഎം ആളുകളുടെ മേല്‍ ചെളി വാരി എറിയുകയാണെന്നും തന്റെ മകന്‍ അര്‍ജുന് ആ സംഘടനയുമായോ വാട്സ്ആപ്പ് ഗ്രൂപ്പുമായോ ഒരു ബന്ധവും ഇല്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. പതിനാറാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 17ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട്. 18ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. കേരള തീരത്ത് ഇന്ന് രാത്രി 07.00 മണി വരെയും, തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

https://dailynewslive.in/ അരളി പൂവ് കഴിച്ചെന്ന സംശയത്തില്‍ എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇന്നലെ രാവിലെ ക്ളാസില്‍ വച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്.സിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടില്‍ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടര്‍മാരോട് പറഞ്ഞത്.. 24 മണിക്കൂര്‍ കര്‍ശന നിരീക്ഷണത്തിനു ശേഷം തുടര്‍ ചികിത്സാ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.

https://dailynewslive.in/ കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചിട്ട് ഈ ജൂണ്‍ പതിനേഴിന് ഏഴ് വര്‍ഷം. കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കപ്പെട്ട ജൂണ്‍ പതിനേഴ് കേരള മെട്രോ റെയില്‍ ഡേ ആയി ആചരിച്ച് വരികയാണ്. 2024 ഏപ്രില്‍ 25ന് കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിരുന്നു. കൊച്ചി വാട്ടര്‍ മെട്രോയുടെ ഒന്നാം വാര്‍ഷികാഘോഷവും കേരള വാട്ടര്‍ മെട്രോ ദിനവും ജൂണ്‍ പതിനേഴിന് ആചരിക്കുകയാണ്.

https://dailynewslive.in/ തൃശ്ശൂരില്‍ ബി ജെ പിയെ സഹായിക്കുന്ന പ്രവര്‍ത്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.ഡി ചെയ്തതെന്ന് എംവി ഗോവിന്ദന്‍. കരുവന്നൂര്‍ കേസില്‍ ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൃശ്ശൂരില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടുകള്‍ വമ്പിച്ച രീതിയില്‍ ബിജെപിക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ വടകര കാഫിര്‍ വിവാദ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നേതാവ് കാസിമിന്റെ ഫോണ്‍ പരിശോധിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രഥമ ദൃഷ്ട്യാ നടത്തിയ അന്വേഷണത്തില്‍ കാസിം കുറ്റം ചെയ്തതാണെന്ന് കരുതുന്നില്ല. കേസില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തി. അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് സൈബര്‍ സെല്‍ അന്വേഷിക്കുകയാണെന്നും അന്വേഷണ സംഘം കേരള ഹൈക്കോടതിയില്‍ പറഞ്ഞു.

https://dailynewslive.in/ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. കദളിക്കുലയും പണക്കിഴിയും സമര്‍പ്പിച്ചായിരുന്നു ദര്‍ശനം. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ഗുരുവായൂരിലെത്തുന്നത്.

https://dailynewslive.in/ മണല്‍ക്കടത്ത് സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ വളപട്ടണം സ്റ്റേഷനിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയാവശ്യപ്പെട്ട് വിജിലന്‍സ് റിപ്പോര്‍ട്ട്. മേയ് 29-ന് വിജിലന്‍സ് ഡിവൈ.എസ്.പി. പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ നാലംഗസംഘം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

https://dailynewslive.in/ സ്വന്തം വാഹനത്തില്‍ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്ത വ്ലോഗര്‍ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നായിരുന്നുവെന്നാണ് സഞ്ജു ടെക്കിയുടെ വിശദീകരണം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി വ്യക്തമാക്കുന്നു. സഞ്ജു ടെക്കിയുടെ വിശദീകരണം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.

https://dailynewslive.in/ കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്. ചെറുകഥാകൃത്ത് സി.വി. ശ്രീരാമന്റെ പേരില്‍ കുന്നംകുളത്ത് സ്മാരക കെട്ടിടം നിര്‍മിക്കുന്നതിനെ ചൊല്ലിയാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. സംഘര്‍ഷത്തില്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് പരുക്കേറ്റു.

https://dailynewslive.in/ ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവര്‍ണഗിരിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കാഞ്ചിയാര്‍ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി സുവര്‍ണഗിരി വെണ്‍മാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ വീട്ടിലെത്തിയ സുബിനും അയല്‍വാസിയായ ബാബുവും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടാകുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികള്‍ പോലീസില്‍ ലഭിച്ചിട്ടുള്ളതാണ്.

https://dailynewslive.in/ 2010ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പ്രസിദ്ധ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ദില്ലി ലഫ്. ഗവര്‍ണറുടെ അനുമതി. രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് 2010 ഒക്ടോബര്‍ 21ന് സംഘടിപ്പിച്ച പരിപാടിയില്‍ അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന് എതിരെയാണ് ദില്ലി പൊലീസ് യുഎപിഎ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

https://dailynewslive.in/ ദളിത് യുവാവുമായി പ്രബലജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് തിരുനെല്‍വേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകര്‍ത്ത് പ്രബല ജാതിക്കാര്‍. തിരുനെല്‍വേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം കഴിഞ്ഞദിവസം ഓഫിസില്‍ വച്ച് നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ പെണ്‍വീട്ടുകാരാണ് ഓഫിസ് അടിച്ചു തകര്‍ത്തത്.

https://dailynewslive.in/ തെലങ്കാന മുന്‍ഗവര്‍ണറും ബി.ജെ.പി.യുടെ തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാവുമായ തമിഴിസൈ സൗന്ദര്‍രാജനുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ. തമിഴിസൈയുടെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിക്കുവേണ്ടി തമിഴിസൈ കഠിനാധ്വാനം ചെയ്യുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അണ്ണാമലൈ എക്സില്‍ കുറിച്ചു.

https://dailynewslive.in/ പോക്സോ കേസില്‍ ബിഎസ് യെദ്യൂരപ്പയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു. ജൂണ്‍ 17ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം വൈകി യെദ്യൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വര്‍ഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് ചോദിച്ച കോടതി ജൂണ്‍ 17 വരെ അറസ്റ്റ് പാടില്ല എന്നും നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് ഉന്നത നേതാവ് ഇന്ദ്രേഷ് കുമാര്‍. അഹങ്കാരം ബാധിച്ചവരെ ശ്രീരാമന്‍ 240 സീറ്റില്‍ ഒതുക്കിയെന്നാണ് ഇന്ദ്രേഷ് കുമാറിന്റെ വിമര്‍ശനം. ബിജെപിയുടെ പേരു പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. ശ്രീരാമനെ എതിര്‍ത്തതുകൊണ്ടാണ് പ്രതിപക്ഷമുന്നണി രണ്ടാം സ്ഥാനത്തായതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പരാമര്‍ശം ആയുധമാക്കി പ്രതിപക്ഷം. മോദിയുമായും ബിജെപിയുമായുള്ള ബന്ധം ആര്‍എസ്എസ് ഉപേക്ഷിക്കണമെന്ന് സിപിഐ പറഞ്ഞു. അഹങ്കാരികളായ ബിജെപിക്കാരെ ആര്‍എസ്എസ് അധികാരത്തില്‍നിന്ന് പുറത്താക്കുമെന്നാണ് വിശ്വാസമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്തും പ്രതികരിച്ചു. ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത് പാതി സത്യമെന്ന് പ്രതികരിച്ച ആര്‍ജെഡി, ഇന്ത്യ സഖ്യത്തെ രാമദ്രോഹികളാക്കാനുള്ള ശ്രമം തെറ്റാണെന്നും വിമര്‍ശിച്ചു.

https://dailynewslive.in/ ഗുജറാത്തിലെ വഡോദരയില്‍ മുഖ്യമന്ത്രി ആവാസ് യോജന സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരം ഹിന്ദുക്കള്‍ താമസിക്കുന്ന കോളനിയില്‍ മുസ്ലിം കുടുംബത്തിന് വീട് അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം താമസക്കാര്‍ രംഗത്തെത്തി. ഹിന്ദുക്കള്‍ താമസിക്കുന്ന കോളനിയില്‍ മുസ്ലിം വിഭാഗത്തിന് വീട് നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമം ലംഘിച്ചെന്നും പറഞ്ഞാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. നടപടിയെടുത്തില്ലെങ്കില്‍ എംപിമാരുടെയും പൗര ഉദ്യോഗസ്ഥരുടെയും വീടുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ അജിത് പവാര്‍ വിഭാഗവുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായെന്ന ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിനു പിന്നാലെ ഇരുപാര്‍ട്ടികളും വാക്പോരുമായി രംഗത്തെത്തി. അജിത് പവാറിന്റെ എന്‍സിപിക്കൊപ്പം തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയ ബിജെപിയെ ലേഖനത്തില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.

https://dailynewslive.in/ ഉത്തരാഖണ്ഡിലെ ബിന്‍സാര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ 10 ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് നൈനിറ്റാളിലേക്കും പൗരി ഗാര്‍ഹാല്‍ ജില്ലകളിലേക്കും തീ പടരാന്‍ കാരണം എന്ന് അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യ മന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നിര്‍ദ്ദേശത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

https://dailynewslive.in/ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കിടെ ആയിരുന്നു മോദി-മക്രോണ്‍ കൂടിക്കാഴ്ച. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി, സമുദ്രതല വാണിജ്യം തുടങ്ങിയ വിഷയങ്ങളും യുവാക്കളിലെ ഗവേഷണവും കണ്ടുപിടുത്തവും പ്രോത്സാഹിപ്പിക്കുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും മോദി വ്യക്തമാക്കി.

https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ സേവിക്കാനുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്ന് മോദി പറഞ്ഞു. ജി 7 വേദിയില്‍ വച്ച് കണ്ടപ്പോഴാണ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മാര്‍പാപ്പയെ ആലിംഗനം ചെയ്തുകൊണ്ടാണ് മോദി സംസാരിച്ചത്.

https://dailynewslive.in/ മോശം കാലാവസ്ഥ കളി മുടക്കിയപ്പോള്‍ ന്യൂസിലാണ്ടിനു പിന്നാലെ ടി20 ലോകകപ്പില്‍ നിന്ന് പാകിസ്താനും സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് യുഎസ്എ – അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചതോടെയാണിത്. പോയന്റ് പങ്കുവെച്ചതോടെ ഗ്രൂപ്പ് എയില്‍ നിന്ന് യുഎസ്എ, ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ എട്ടിലെത്തി.

https://dailynewslive.in/ യൂറോകപ്പ് ഫുട്‌ബോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് തുടക്കം ഗംഭീരമാക്കി ജര്‍മനി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളുമടിച്ച ജര്‍മനിയുടെ ആധിപത്യമായിരുന്നു മത്സരത്തിലുടനീളം കണ്ടത്.

https://dailynewslive.in/ വൈകാതെ തന്നെ എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു. പരമാവധി പരിധി 23 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസാണ് വൈകാതെ വര്‍ധിക്കുക. ഉപയോക്താവ് എടിഎം ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ബാങ്കിന് എടിഎം കാര്‍ഡ് സേവനദാതാക്കള്‍ (കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്) നല്‍കുന്ന ഫീസാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്നും ഇടപാടുകളാണ് മെട്രോ നഗരങ്ങളില്‍ സൗജന്യമായി നടത്താനാവുക. മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി 5 ഇടപാടുകള്‍ വരെ നടത്താം. സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 17-21 രൂപയാണ് നിലവില്‍ ഫീസ്. പുറമേ ജിഎസ്ടിയുമുണ്ട്. 2021ലാണ് ഫീസ് 15-20 രൂപയില്‍ നിന്ന് 17-21 രൂപയാക്കിയത്. ഈ ഫീസിലാണ് ഇപ്പോള്‍ രണ്ടുരൂപ കൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം.

https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘പാര്‍ട്നേഴ്സ്’. കലാഭവന്‍ ഷാജോണും നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. പാര്‍ട്നേഴ്സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടത് ശ്രദ്ധയകാര്‍ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ നവീന്‍ ജോണാണ് പാര്‍ട്നേഴ്സ് സംവിധാനം ചെയ്യുന്നത്. തിരക്കഥ ഹരിപ്രസാദിനും പ്രശാന്ത് കെ വിക്കുമൊപ്പം സംവിധായകന്‍ നവീന്‍ ജോണും ചേര്‍ന്ന് എഴുതുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഫൈസല്‍ അലി. ‘പിച്ചൈക്കാരന്‍’ എന്ന ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സാറ്റ്‌ന ടൈറ്റസാണ് നായികയാകുന്നത്. ദിനേശ് കൊല്ലപ്പള്ളിയാണ് കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ നിര്‍മാണം. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ക്ക് പുറമേ സഞ്ജു ശിവറാം, വൈഷ്ണവി, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, രാജേഷ് ശര്‍മ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനരചന ബി കെ ഹരിനാരായണന്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രകാസ് അലക്സാണ്.

https://dailynewslive.in/ മഹിഷ്മതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും’ എന്ന ചിത്രത്തിന്റെ മോഷന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്റെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് പോസ്റ്റര്‍ എത്തിയത്. രാമകൃഷ്ണ തോട്ട സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തെലുങ്കിലും മലയാളത്തിലുമായി ജൂലൈ അവസാനവാരം റിലീസ് ആകുന്നു. സിദ്ധാര്‍ത്ഥ മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ദിലീപ്, രാശി സിംഗ്, രഘു ബാബു, വീണ ശങ്കര്‍, രാജകുമാര്‍, ഗുണ്ട സുദര്‍ശന്‍, ഗൗതം രാജു, റോക്കറ്റ് രാഘവ, രജിത, ശ്വേത, രവി തേജ എന്നിവരും അഭിനയിക്കുന്നു. ഒരേ ക്യാമ്പസിലെ വിദ്യാര്‍ഥികളാണ് പാര്‍വതി, കാര്‍ത്തിക്, അര്‍ജുന്‍ എന്നിവര്‍. ഇരുവരും പാര്‍വതിയെ പ്രണയിക്കുന്നു. രണ്ട് ദേവദാസുമാരുടെയും പ്രണയം മനസിലാക്കിയ പാര്‍വതി താന്‍ ആരാണെന്ന സത്യം അവരോട് പറയുന്നു. പാര്‍വതിയുടെ പൂര്‍വ്വകഥ എന്താണ്, അര്‍ജുന്റെയും കാര്‍ത്തിക്കിന്റെയും പ്രണയത്തില്‍ പാര്‍വതി ആരെ സ്വീകരിക്കും ഇതൊക്കെയാണ് ചിത്രം പറയുന്നത്. തിരക്കഥ എന്‍. സി. സതീഷ് കുമാര്‍, എം. സുരേഷ് കുമാര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

https://dailynewslive.in/ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലായ പുതിയ തലമുറ ബിഎംഡബ്ല്യു എം5 അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ബിഎംഡബ്ല്യു എം പെര്‍ഫോമന്‍സ് ഡിവിഷന്‍ അടുത്തിടെ ഒരു ടീസര്‍ വീഡിയോ പുറത്തിറക്കി. ഇത് എം5 ഹൈ പെര്‍ഫോമന്‍സ് സെഡാന്‍ ഉടന്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. പുതിയ എം 5 ന് ഒരു ക്ലാസിക് ബിഎംഡബ്ല്യു ഫ്രണ്ട് ഡിസൈന്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടുതല്‍ പരമ്പരാഗത ബിഎംഡബ്ല്യു ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. പുതിയ എം 5 ന് 2,435 കിലോഗ്രാം ഭാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുമ്പത്തെ എം 5നേക്കാളും 2024 540ഐഎക്സ്ഡ്രൈവിനെക്കാളും വളരെ ഭാരമുള്ളതാണ്. ഈ നമ്പറുകള്‍ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ശ5 ങ60 യുടെ ഭാരത്തേക്കാള്‍ കൂടുതലായതിനാല്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പുതിയ ബിഎംഡബ്ല്യു എം5, ബിഎംഡബ്ല്യു എക്സഎമ്മില്‍ നിന്ന് ഹൈബ്രിഡ് പവര്‍ട്രെയിന്‍ കടമെടുക്കും. 718 ബിഎച്പി കരുത്തും 1,030 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഒരു ഇലക്ട്രിക് മോട്ടോറോടുകൂടിയ ഇരട്ട-ടര്‍ബോചാര്‍ജ്ഡ് 3.0-ലിറ്റര്‍ ഇന്‍ലൈന്‍-സിക്സ് എഞ്ചിന്‍ ഇതില്‍ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ധിച്ച പവര്‍ കൈകാര്യം ചെയ്യുന്നതിനായി, 20 ഇഞ്ച് ഫ്രണ്ട് വീലുകളും 21 ഇഞ്ച് പിന്‍ വീലുകളുമുള്ള ടയര്‍ സജ്ജീകരണവും എം5 ന് ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ വടക്കന്‍ മലബാറിലെ ഒരു മലയോര പ്രദേശത്ത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്കും ഹിന്ദുത്വശക്തികളുടെ പിന്തുണയുള്ള ജന്മികുടുംബത്തിനും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷം ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞുപോകുന്ന നോവലാണ് പൊയ്‌ലോത്ത് ഡെര്‍ബി. ജന്മി-കുടിയാന്‍ ബന്ധങ്ങളില്‍ നിലനിന്നിരുന്ന ചൂഷണങ്ങളുടെ സൂക്ഷ്മാനുഭവങ്ങള്‍ നിങ്ങള്‍ക്കീ നോവലില്‍ കാണാം. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇടയില്‍ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ വൈരുദ്ധ്യങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ചരിത്രഗതിയില്‍ അതിനു സംഭവിച്ച പരിണാമങ്ങളെയും നോവല്‍ വെളിവാക്കുന്നു. ‘പൊയ്‌ലോത്ത് ഡെര്‍ബി’. ഹരികൃഷ്ണന്‍ തച്ചാടന്‍. ഡിസി ബുക്സ്. വില 142 രൂപ.

https://dailynewslive.in/ സന്തോഷം കിട്ടണമെങ്കില്‍ നല്ല അടിപൊളി പാട്ടോ മെലഡിയോ തന്നെ കേള്‍ക്കണമെന്നില്ല, ദുഖസാന്ദ്രമായ പാട്ട് കേട്ടാലും മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സംഗീതമെന്നത് വളരെ വ്യക്തിപരവും തനതും വ്യത്യസ്തവുമായ അനുഭവലോകമാണ് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നതെന്നും സങ്കടമുളവാക്കുന്ന പാട്ട് പോലും മനസ്സിനെ വിമലീകരിക്കുമെന്നും ജേണല്‍ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഒക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ശോകപൂര്‍ണ്ണമായ ഗാനം ചിലപ്പോള്‍ നമ്മളിലെ ദുഖങ്ങളെ തൊട്ടുണര്‍ത്തിയാലും അതുമായി നമുക്ക് തോന്നുന്ന ആ ബന്ധം മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. ദുഖകരമായ കാര്യങ്ങളെ കുറിച്ച് തീവ്രമായ സംഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന മാനസികൈക്യം പോലെ എന്തോ ഒന്ന് ദുഖകരമായ സംഗീതവും മനുഷ്യമനസ്സുകളും തമ്മിലുണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ ശോകപൂര്‍ണ്ണമായ ഗാനം കേള്‍ക്കുന്നത് അവര്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ തന്നെയാകണമെന്നില്ലെന്നും മുന്‍പഠനങ്ങളെ ഉദ്ധരിച്ച് ഗവേഷകര്‍ പറയുന്നു. 2014ല്‍ നടത്തിയ ഒരു പഠനത്തില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും അവര്‍ പോസിറ്റീവായിരിക്കുമ്പോള്‍ ശോകപൂര്‍ണ്ണായ സംഗീതം ആസ്വദിക്കാറുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ശോകപൂര്‍ണ്ണമായ സംഗീതം വിഷാദവും ദുഖവും മാത്രമല്ല ചിലപ്പോഴൊക്കെ മധുരമായ ഒരു നോവും മനസ്സില്‍ ഉണര്‍ത്തി വിടാം. മറ്റ് സമയത്ത് ചിന്തിച്ചു കൊണ്ടിരിക്കാന്‍ നമ്മെ കൊണ്ട് സാധിക്കാത്ത ഒരു വികാരവുമായി സമരസപ്പെട്ട് കൊണ്ട് കുറച്ച് നേരം ഇരിക്കാന്‍ ആ വികാരം ഉണര്‍ത്തുന്ന സംഗീതത്തിന്റെ കൂട്ടുണ്ടെങ്കില്‍ കഴിയും. ഇത് വൈകാരികമായി നമ്മെ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നമുക്ക് നമ്മളുമായി ഒരു ആത്മബന്ധം സ്ഥാപിക്കാനും നമ്മുടെ വൈകാരികമായ അനുഭവങ്ങളെ പറ്റി വിചിന്തനം നടത്താനും ദുഖസാന്ദ്രമായ പാട്ട് കേള്‍ക്കുമ്പോള്‍ കഴിയുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ രാജ്യത്തെ രാജാവ് വലിയ ദേഷ്യക്കാരനായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് പോലും തൂക്കുമരണമായിരുന്നു രാജാവ് നല്‍കിയിരുന്നത്. ഒരു ദിവസം ജോലിക്കാരിലൊരാള്‍ കൊട്ടാരത്തിലുണ്ടായിരുന്ന 20 പൂപ്പാത്രങ്ങളിലൊന്ന് പൊട്ടിച്ചു. അറിയാതെ പറ്റിപ്പോയ ആ തെറ്റിന് പോയ ആ തെറ്റിന് രാജാവ് നല്‍കിയത് മരണശിക്ഷയായിരുന്നു. ഈ കഥയറിഞ്ഞ ഒരു വൈദികന്‍ രാജാവിനെ മുഖം കാണിക്കാനെത്തി. അയാള്‍ രാജാവിനോട് പറഞ്ഞു: എനിക്ക് അയാള്‍ പൊട്ടിച്ച ആ പൂപാത്രം ശരിയാക്കിയെടുക്കാന്‍ സാധിക്കും. രാജാവ് സമ്മതിച്ചു. കൊട്ടാരത്തിനുള്ളിലെത്തിയ അയാള്‍ മറ്റ് 19 പാത്രങ്ങളും അടിച്ചുപൊട്ടിച്ചു. സംഭവമറിഞ്ഞ് രാജാവ് ദേഷ്യത്തോടെ ഓടിയെത്തി. ആ വൃദ്ധന്‍ പറഞ്ഞു: ഈ പാത്രങ്ങള്‍ ഇവിടെയിരുന്നാല്‍ ഭാവിയില്‍ അതാരുടെയെങ്കിലും അശ്രദ്ധയാല്‍ പൊട്ടും. താങ്കള്‍ ആ 19 പേര്‍ക്കും തൂക്ക് കയര്‍ നല്‍കും. അതിനേക്കാള്‍ നല്ലതല്ലേ ഞാനൊരാള്‍ മരിക്കുന്നത്. അങ്ങ് എന്നെ വധിച്ചോളൂ.. രാജാവിന് തന്റെ തെറ്റ് മനസ്സിലായി. അദ്ദേഹം ആ ജോലിക്കാരനെ വെറുതെവിട്ടു. തീര്‍പ്പുകള്‍ രണ്ടുവിധത്തില്‍ സംഭവിക്കാം. അഹന്തയുടെ അകമ്പടിയിലും അനന്തരഫലത്തിന്റെ ഫലം കൊണ്ടും. വിധി ന്യായങ്ങള്‍ക്ക് തിരുത്തല്‍ ശേഷിയുണ്ടാകണം. ചെയ്ത കുററവും ഏല്‍ക്കുന്ന ശിക്ഷയും തമ്മില്‍ പാരസ്പര്യമുണ്ടാകണം. ആളിനല്ല,. തെററിനാണ് ശിക്ഷ വിധിക്കേണ്ടത് എന്ന് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമുക്ക് ഓര്‍ക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *