◾https://dailynewslive.in/ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാജി ചോദിച്ചുവരേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ ജയിച്ചതിലൊന്നും വേവലാതിയില്ലെന്നും വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തില്‍ ജയിച്ചു എന്നുള്ളതിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണമെന്നും വിജയത്തില്‍ വല്ലാതെ അഹങ്കരിക്കരുതെന്നും പിണറായി വിജയന്‍ പ്രതിപക്ഷത്തോട് പറഞ്ഞു. പലയിടത്തും നിങ്ങള്‍ക്ക് ഒപ്പം നിന്ന ശക്തികള്‍ തൃശ്ശൂരില്‍ നിങ്ങള്‍ക്കൊപ്പം നിന്നില്ലെന്നും ക്രൈസ്തവ സഭാനേതൃത്വങ്ങളെ പരാമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സിപിഐയുടെ ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളില്‍ നിന്ന് എല്‍ഡിഎഫിന്റെ വന്‍ തോല്‍വിക്ക് സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എറണാകുളത്തെ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം. സര്‍ക്കാരിനെതിരെയുള്ള വികാരമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതെന്നും ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പടെ കനത്ത തോല്‍വിക്ക് കാരണമായെന്നും ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
◾https://dailynewslive.in/ കേരളത്തില്‍ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. പിണറായിക്ക് കൂടിയുള്ള താക്കീതാണ് തിരഞ്ഞെടുപ്പ് ഫലം .ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ സിപി എം മാറ്റണം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ തുടര്‍ന്നാല്‍ സംഭവിക്കാന്‍ പോകുന്നത് സിപിഎമ്മിന്റെ അന്ത്യമാകുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണെന്നും കേരള നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും സതീശന്‍ പറഞ്ഞു. ഇത്തരത്തില്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം ഒരു തരത്തിലും അനുവദിക്കില്ല. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ബില്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ അസാധ്യം എന്ന് കരുതിയതിനെ സാധ്യമാക്കിയതിന്റെ പേരാണ് രാഹുല്‍ഗാന്ധിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി സി വിഷ്ണുനാഥ്. തമിഴ്നാട്ടില്‍ എംകെ സ്റ്റാലിന്‍ മുതല്‍ കശ്മീരില്‍ ഒമര്‍ അബ്ദുള്ള വരെയുള്ള നേതാക്കള്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാഹുലിനോടൊപ്പം നടന്നു. എന്നാല്‍ ബിജെപി വിളിച്ച പരിഹാസ പേര് വിളിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായതെന്നും വിഷ്ണു നാഥ് പറഞ്ഞു. ചുമരെഴുത്ത് വായിച്ച് അഹങ്കാരം മാറ്റിവച്ച് ഇനിയെങ്കിലും തിരുത്തിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിന് ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കി. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി രൂപ ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി. നിര്‍മാതാക്കള്‍ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
◾https://dailynewslive.in/ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം ഷാഫി പറമ്പില്‍ രാജിവച്ചു. പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തി രാജി സമര്‍പ്പിച്ച ശേഷം ഷാഫി പറമ്പില്‍ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാര്‍ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി. ഭാഷാ തടസങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനുമായി അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസിലാക്കുവാന്‍ കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്തുകയെന്നും കെഎസ്ആര്‍ടിസി അറിയിച്ചു
◾https://dailynewslive.in/ ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
◾https://dailynewslive.in/ നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയട്ടേയെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ആശംസിച്ചു.
◾https://dailynewslive.in/ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന, പാര്‍ട്ട് ടൈം, വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍ പഠിക്കാന്‍ താല്പര്യപ്പെടുന്ന കോഴ്‌സ് തുടങ്ങുന്നതിന് 2 മാസം മുന്‍പായി വകുപ്പ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല്‍ വകുപ്പ് മേധാവി തീരുമാനമെടുക്കണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റര്‍ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നല്‍കുവാന്‍ പാടുള്ളൂ. എന്നാല്‍ ഇത്തരം കോഴ്‌സുകളില്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ഓഫീസ് സമയത്തില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള ഗോഡൗണില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി. ഓഫീസര്‍ ഇന്‍ ചാര്‍ജ് അടക്കം നാല് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തിരിമറി നടന്നെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കെതിരെ ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ നടപടിയെടുത്തത്.
◾https://dailynewslive.in/ പെരിയാര്‍ മത്സ്യക്കുരുതിയില്‍ 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.വിഷയം സംബന്ധിച്ച് ടി ജെ വിനോദ് എം എല്‍ എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി. ഇന്നലെ കള്ള് ഷാപ്പ് ലൈസന്‍സികളുമായും ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഇന്ന് സംസ്ഥാനത്തെ ബാറുടമകള്‍, ഡിസ്ലറി ഉടമകളുമായും മന്ത്രി ചര്‍ച്ച നടത്തുമെന്നാണ് വിവരം.
◾https://dailynewslive.in/ മുശാവറ തീരുമാനം ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയതിന് നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും സമസ്ത നേതാക്കള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉമര്‍ ഫൈസി മുക്കം മുസ്ലീം ലീഗിനെതിരെ പറഞ്ഞത് ശരിയായില്ലെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞതാണ് താക്കീതിന് വഴിവച്ചത്.
◾https://dailynewslive.in/ പാലാ നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് പുറത്താക്കിയത്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ബിനു പുളിക്കകണ്ടം വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി.
◾https://dailynewslive.in/ കൊടുമണ്ണില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. അശാസ്ത്രീയ റോഡ് നിര്‍മ്മാണമെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നുവെന്നാണ് കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്. ജോര്‍ജ്ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നില്‍ ഓടയുടെ അലൈന്‍മെന്റ് മാറിയെന്ന് ആരോപിച്ച് ഓട നിര്‍മ്മാണം തടഞ്ഞു. മന്ത്രിയുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ ആരോപിക്കുന്നു.
◾https://dailynewslive.in/ തൃശ്ശൂരിലെ തോല്‍വിയില്‍ മേയര്‍ എം.കെ. വര്‍ഗീസ് സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്. സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേയര്‍ പ്രതികരിച്ചു. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കില്‍ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി. ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും മെയ് – ജൂണ്‍ – ജൂലൈ മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്ത് നല്‍കും. വൈദ്യുതി കണക്ഷന്‍ എടുക്കമ്പോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്.
◾https://dailynewslive.in/ വാരാണസിയില്‍ പ്രിയങ്ക മത്സരിച്ചിരുന്നെങ്കില്‍ മൂന്ന് ലക്ഷം വോട്ടിന് മോദി തോല്‍ക്കുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ 2014 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. വാരാണസിയില്‍ കോണ്‍ഗ്രസിന്റെ അജയ് റായിക്കെതിരെ ആദ്യം പിന്നില്‍ പോയ മോദി, പിന്നീട് 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. റായ്ബറേലിയിലെ രാഹുലിന്റെ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വനത്തിന്റെ ഫലമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടിയാണ് വിജയം നേടിയതെന്ന് രാഹുലും കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ മോഹന്‍ ചരണ്‍ മാജിയെ ഒഡീഷ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തില്‍ രാജ്നാഥ് സിംഗാണ് പ്രഖ്യാപനം നടത്തിയത്. മോഹന്‍ ചരണ്‍ മാജി നാല് തവണ എംപിയായിരുന്നു.
◾https://dailynewslive.in/ ദില്ലിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ പവര്‍ ഗ്രിഡിന് തീപിടിച്ചതിനെത്തുടര്‍ന്നാണ് തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതെന്ന് ദില്ലി വൈദ്യുതി മന്ത്രി അതിഷി പറഞ്ഞു. ഇന്നലെ ദില്ലിയില്‍ താപനില 42 ഡിഗ്രി കടന്നിരുന്നു. പുതിയ കേന്ദ്ര ഊര്‍ജ മന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കുടുംബാധിപത്യമാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. തലമുറകളുടെ സമരത്തിന്റേയും സേവനത്തിന്റേയും ത്യാഗത്തിന്റേയും പാരമ്പര്യത്തെ കുടുംബാധിപത്യമെന്ന് വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ അധികാരം ‘സര്‍ക്കാര്‍ കുടുംബ’ത്തിന് വിതരണം ചെയ്തുവെന്ന് രാഹുല്‍ പറഞ്ഞു. എക്സിലെ തന്റെ പോസ്റ്റിനൊപ്പം കേന്ദ്രത്തിലെ 20 കാബിനറ്റ് മന്ത്രിമാരുടെ പേരും അവര്‍ ആരുടെയൊക്കെ ബന്ധുക്കളാണെന്നുമുള്ള പട്ടികയും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത ‘മോദി കാ പരിവാര്‍’ ടാഗ് നീക്കം ചെയ്യണമെന്ന് നരേന്ദ്ര മോദി. ബി.ജെ.പി. നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ കുടുംബാധിപത്യമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെയാണ് മോദിയുടെ ആഹ്വാനം.
◾https://dailynewslive.in/ ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും.
◾https://dailynewslive.in/ അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരന്‍. ഡെലവേറിലേ ഫെഡറല്‍ കോടതിയിലെ ജൂറിയാണ് മൂന്ന് ചാര്‍ജുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018ല്‍ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍. 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ശിക്ഷ പിന്നീട് വിധിക്കും.
◾https://dailynewslive.in/ വിവാദ ഗോളിന്റെ ബലത്തില്‍ ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഖത്തര്‍. ഇതോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായി. ഇന്ത്യ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഗോള്‍ലൈന്‍ കടന്ന് പുറത്തുപോയ പന്ത് തിരിച്ചെടുത്ത് ഖത്തറിന്റെ ഡിഫന്‍ഡര്‍ വലയിലാക്കിയ ഗോളാണ് ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്കുള്ള പ്രതീക്ഷകളെ തകിടം മറിച്ചത്. ചതിയിലൂടെ നേടിയ ആ ഗോള്‍ റഫറിയിങ്ങിലെ വലിയൊരു പിഴവിലൂടെ അനുവദിക്കപ്പെട്ടതോടെ ഇന്ത്യന്‍ താരങ്ങള്‍ മാനസികമായി തകര്‍ന്നു. 85-ാം മിനിറ്റില്‍ ഒരു ഗോള്‍കൂടി വഴങ്ങി ഇന്ത്യ ആ കൊടും ചതിക്കൊപ്പം തളര്‍ന്നുവീഴുകയായിരുന്നു.
◾https://dailynewslive.in/ ടി20 ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ കാനഡയെ ഏഴു വിക്കറ്റിന് തകര്‍ത്ത പാകിസ്താന് ലോകകപ്പിലെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത കാനഡയെ 106 ന് 7 എന്ന എറിഞ്ഞൊതുക്കിയ പാകിസ്താന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. യുഎസ്എയോടും ഇന്ത്യയോടും തോറ്റ പാകിസ്താന്‍ മൂന്ന് കളികളില്‍ നിന്ന് രണ്ടു പോയന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ്.
◾https://dailynewslive.in/ രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാന്‍ ഒരുങ്ങുന്നു. എസ്ബിഐ, ഒന്നോ അതിലധികമോ തവണകളായി ഫണ്ട് സ്വരൂപിക്കും, അത് യുഎസ് ഡോളറിലോ മറ്റൊരു പ്രധാന വിദേശ കറന്‍സിയിലേക്കോ മാറ്റും. കടം വഴി 25,000 കോടിയോളം രൂപ സമാഹരിക്കുന്നത് എന്തിനു വേണ്ടിയെന്ന് എസ്ബിഐ വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയില്‍, ബോണ്ടുകള്‍ വിറ്റ് എസ്ബിഐ 5,000 കോടി രൂപ സമാഹരിച്ചിരുന്നു. വായ്പകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയിലെ ബാങ്കുകള്‍ അവരുടെ മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി എന്നാണ് റിപ്പോര്‍ട്ട്. കനറ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം കടം വഴി ഫണ്ട് സ്വരൂപിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
◾https://dailynewslive.in/ സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘രായന്‍’. ധനുഷിന്റെ കരിയറിലെ 50- ാമത്തെ ചിത്രമാണെന്നതു കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂണിലായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ 26 നാണ് ചിത്രമെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയായാണ് രായന്‍ പ്രേക്ഷകരിലേക്കെത്തുന്നത്. ധനുഷ് തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എസ് ജെ സൂര്യ, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, ശെല്‍വരാഘവന്‍, പ്രകാശ് രാജ്, ദുഷാര വിജയന്‍, അപര്‍ണ ബാലമുരളി, ശരവണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എആര്‍ റഹ്‌മാനാണ് സംഗീതം.
◾https://dailynewslive.in/ സായാഹ്നവാര്‍ത്തകള്‍, സാജന്‍ ബേക്കറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗഗനചാരി’. ഡിസ്ടോപ്പിയന്‍ എലിയന്‍ ചിത്രമായ ഗഗനചാരിയുടെ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ജൂണ്‍ 21-നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഗഗനചാരി ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്‌സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡ്സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദര്‍ശിപ്പിച്ചിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
◾https://dailynewslive.in/ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ പുതിയ സിഎന്‍ജി ബൈക്ക് ജൂലൈ 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സിഎന്‍ജിയിലും പെട്രോളിലും ഓടിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ ബൈക്കായിരിക്കും ഇത്. മെട്രോ നഗരങ്ങളില്‍ സിഎന്‍ജി നിറയ്ക്കാന്‍ എടുക്കുന്ന സമയം കണക്കിലെടുത്താണ് പെട്രോള്‍ ഇന്ധനവും നിറയ്ക്കാനുള്ള ക്രമീകരണം ഇതില്‍ ഒരുക്കിയിരിക്കുന്നത്. വിശാലമായി ഇരിക്കാന്‍ പാകത്തിനാണ് ബൈക്കില്‍ സിഎന്‍ജി ടാങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 125 സിസി ബൈക്കില്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് വരിക. ബജാജ് സിഎന്‍ജി ബൈക്ക് രണ്ട് വേരിയന്റുകളില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഗ്രാമീണ ഇന്ത്യയ്ക്കും നഗരത്തിനും സൗകര്യപ്രദമായ രീതിയിലായിരിക്കും വേരിയന്റുകള്‍. ഏകദേശം 80,000 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ എന്തിനാണ് കുട്ടികള്‍ മഹാത്മാക്കളുടെ ജീവചരിത്രം വായിക്കുന്നത്? മഹാന്മാരെല്ലാം മറ്റുള്ളവര്‍ക്കു മാതൃകകളായി ജീവിച്ചവരായിരിക്കും. ഓരോരുത്തരും അവരവരുടെ രീതിയിലാണെന്നു മാത്രം. ഓരോ കുട്ടിക്കുമുണ്ടാവും നല്ലവരായി വളര്‍ന്നുവരാനുള്ള ആഗ്രഹം. അതിന് ഏറ്റവുമധികം സഹായിക്കും, മഹാന്മാരുടെ ജീവചരിത്രം വായിക്കുന്നത്… അതിനാല്‍ ഞാന്‍ പറയും, ഇതു വായിക്കാനിടയാകുന്ന ബാലികാബാലന്മാരും കുമാരീകുമാരന്മാരും ഭാഗ്യവാന്മാരാണെന്ന്. സാധാരണക്കാരനായ ജയചന്ദ്രന്‍ ലോകമറിയുന്ന നിത്യചൈതന്യയതിയായി മാറിയ ജീവിതകഥ. ‘നിത്യസ്നേഹം’. ജോര്‍ജ് തഴക്കര. മാതൃഭൂമി. വില 119 രൂപ.
◾https://dailynewslive.in/ ഉയര്‍ന്ന കൊളസ്ട്രോള്‍ പലര്‍ക്കും പ്രശ്നമാണ്. ഹൃദയ സംബന്ധിയായ പ്രശ്നങ്ങള്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലം ഉണ്ടാകാറുണ്ട്. ഇതിനെ ഒരു പരിധിവരെ തടയാന്‍ കഴിയുന്ന പ്രകൃതിദത്തമായ മരുന്നാണ് മല്ലിയില. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ദഹന പ്രശ്നങ്ങള്‍ക്കും മികച്ച ഔഷധമാണ് മല്ലി. പാചകത്തിന് മല്ലിയിലയും വിത്തും ഒരുപോലെ ഉപയോഗിക്കാറുണ്ട്. വിറ്റാമിനുകള്‍, നാരുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. മല്ലിയില വെള്ളം കുടിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയാന്‍ ഉത്തമ പ്രതിവിധിയാണ്. കുടലിലെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നതിനെ തടയാന്‍ കഴിയുന്ന സസ്യ സംയുക്തങ്ങളായ ഫൈറ്റോസ്റ്റെറോളുകള്‍ നിറഞ്ഞ മല്ലിയില ഹൃദ്രോഗം തടയാനും അസിഡിറ്റി, തൈറോയ്ഡ്, മൈഗ്രെയ്ന്‍ എന്നിവ ഒഴിവാക്കാനും സഹായിക്കും. ഒരു പിടി മല്ലിയില എടുത്ത് 500 മില്ലി വെള്ളത്തില്‍ 10 മിനിറ്റ് തിളപ്പിക്കുക, എന്നിട്ട് അത് ചെറുചൂടുള്ളപ്പോള്‍ അരിച്ചെടുത്ത് കുടിക്കുക. രാവിലെ വെറും വയറ്റിലോ, ഭക്ഷണത്തിന് 45 മിനിറ്റ് മുമ്പോ ശേഷമോ മല്ലിയില വെള്ളം കുടിക്കുന്നതാണ് നല്ലത്.
◾https://dailynewslive.in/ കവി കുഴൂര്‍ വിത്സന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം ‘രണ്ട് ബര്‍ണ്ണറു’കളുടെ കവര്‍ പ്രകാശനം രാക്കവിതക്കൂട്ടം കാവ്യോത്സവത്തില്‍ വച്ചു നടന്നു. രണ്ട് ബര്‍ണ്ണറുകളുടെ കവര്‍ പ്രകാശനം കവികളായ കല്‍പ്പറ്റ നാരായണന്‍, സുബിന്‍ അമ്പിത്തറയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആലുവ വൈഎംസിഎയില്‍ നടന്ന ചടങ്ങില്‍ ശ്രീല വി വി, സി എം വിനയചന്ദ്രന്‍, സോമശേഖരന്‍ പി വി., വിനോജ് മേപ്പറമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ശ്യാം ഷാജിയുടേതാണു കവര്‍. പുസ്തകം ഉടന്‍ പുറത്തിറങ്ങും. ബുക്ക്ജിന്‍ പബ്ളിക്കേഷന്‍സ് ആണ് പുസ്തകം വായനക്കാരില്‍ എത്തിക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് ക്ലാസ്സില്‍ ടീച്ചര്‍ കണക്കാണ് എടുത്തത്. ടീച്ചര്‍ ഒരാളോട് ചോദിച്ചു ഞാന്‍ ആദ്യം മോന് ഒരു ആപ്പിള്‍ പിന്നെ ഒരു ആപ്പിള്‍ പിന്നെ ഒരു ആപ്പിളും തന്നും ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ട്? അവന്‍ പറഞ്ഞു: നാല്. ടീച്ചര്‍ ചോദ്യം ഒന്ന് മാറ്റി. അവന് ഇഷ്ടപ്പെട്ട മാങ്ങ അവിടെ ചേര്‍ത്തു. ഞാന്‍ മോന് ഒരു മാങ്ങ, പിന്നെ ഒരു മാങ്ങ, വീണ്ടും ഒരു മാങ്ങയും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര മാങ്ങയുണ്ട്? കുട്ടി ഉത്തരം പറഞ്ഞു: മൂന്ന്. തന്റെ തന്ത്രം വിജയിച്ച സന്തോഷത്തില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു: ഞാന്‍ മോന്റെ കയ്യില്‍ ആദ്യം ഒരു ആപ്പിള്‍,. പിന്നെ വീണ്ടും ഒരു ആപ്പിള്‍, പിന്നെ വീണ്ടും ഒരു ആപ്പിള്‍കൂടി തന്നു ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിളുണ്ട്? അവന്‍ ഉത്തരം പറഞ്ഞു: നാല്. ഇത്തവണ ടീച്ചര്‍ക്ക് ദേഷ്യം വന്നു. അതെങ്ങിനെ നാലാകും? ടീച്ചര്‍ ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ ബാഗില്‍ ഒരു ആപ്പിളുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ വിചാരിക്കുന്നതാണ് ശരിയുത്തരം എന്ന് വാശിപിടക്കരുത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ മാത്രമേ ഉണ്ടാകൂ. ശരിയും തെറ്റും ചോദിക്കുന്നവരുടേയും പറയുന്നവരുടേയും ചിന്താഗതിക്കും പരിസ്ഥിതിക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരാള്‍ പഠിച്ചിട്ടുള്ള ഉത്തരങ്ങളും പ്രതീക്ഷിക്കുന്ന മറുപടിയും മറ്റൊരാള്‍ നല്‍കണമെന്ന് വാശിപിടിച്ചാല്‍ അത് പരീക്ഷാ പേപ്പറില്‍ മാത്രമേ കാണൂ. ജീവിതത്തില്‍ സമവാക്യങ്ങള്‍പോലും മാറിമറിയും. ഒരു ഉത്തരവും കിട്ടാത്ത സമയവും ഉണ്ടാകും. ഒരേ ചോദ്യത്തിന് പല ഉത്തരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ പറഞ്ഞവരുടെ അറിവിലും അനുഭവത്തിലും വ്യത്യാസമുണ്ടാകും. അതിനനുസരിച്ച് നമ്മുടെ ഇടപെടലിലും മാറ്റമുണ്ടാകണം. അത്തരം ഇടപെടലുകളാണ് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുക. – ശുഭദിനം.