മുപ്പത്തിയൊന്‍പത് ചെറിയ (വലിയ) കഥകളുടെ സമാഹാരമാണ് പി. സുരേന്ദ്രന്‍ മാഷുടെ പുതിയ പുസ്തകം’ കുന്നുകയറി ചെല്ലുമ്പോള്‍.’ മരത്തെ ചുറ്റിനില്‍ക്കുന്ന ഒരു വീടാണ് സുരേന്ദ്രന്‍ മാഷ് ; മാഷുടെ കൃതികള്‍. ആ പാരിസ്ഥിതികമായ ആകുലതകള്‍, വിഷാദങ്ങള്‍ ഈ കുഞ്ഞു കഥകളിലും അദ്ദേഹം പങ്കുവെക്കുന്നു. വീടും വീടുവിട്ടിറങ്ങിയ ബുദ്ധനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രൂപകങ്ങളാണ്. ഇതിലെ ഒരു കഥയില്‍ പറയുന്നതുപോലെ, വീട് അകത്തോ പുറത്തോ എന്നറിയാതെ ഒടുങ്ങാത്ത ഒരു അലച്ചില്‍ സുരേന്ദ്രന്‍ മാഷുടെ ജീവിതത്തിലും കഥകളിലുമുണ്ട്.പലപ്പോഴും ദൂരം എന്ന കഥയില്‍ വര്‍ണ്ണിക്കുന്നതുപോലെ അത് കപിലവസ്തുവില്‍ നിന്നും ഗയയിലേക്കുള്ള ദൂരമാണ്. സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ വലുതാവാനായി ചെറുതായ കഥകള്‍. കവിതയിലേക്ക് ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട ആഖ്യാന ചാരുതകള്‍. ചിത്രശലഭമായി പറന്നു നടക്കുന്ന കഥകള്‍. ‘കുന്നുകയറി ചെല്ലുമ്പോള്‍’. പി സുരേന്ദ്രന്‍. എച്ച് & സി ബുക്‌സ്. വില 100 രൂപ.