P23 yt cover

അവകാശവാദം ഉന്നയിക്കും. എന്‍ഡിഎ എംപിമാരുടെ യോഗം ചേര്‍ന്ന് നാളെ നരേന്ദ്ര മോദിയെ പാര്‍ലമെന്റിലെ നേതാവായി തിരഞ്ഞെടുക്കും.

https://dailynewslive.in/ ആഭ്യന്തരം, ധനം, റെയില്‍വേ, വിദേശകാര്യം, നിയമം, ഐടി, പ്രതിരോധം എന്നിവ ബിജെപി തന്നെ കൈവശം വയ്ക്കണമെന്ന നരേന്ദ്രമോദിയുടെ താല്‍പര്യത്തെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്.

https://dailynewslive.in/ മോദിക്ക് പിന്തുണ ഉറപ്പിച്ചെങ്കിലും സഖ്യകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ബിജെപിക്ക് വലിയ തലവേദനയാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. നാല് മന്ത്രിമാര്‍ വേണമെന്നാണ് ജെഡിയു നിര്‍ദ്ദേശിച്ചത്. ആറു മന്ത്രിമാരെ നല്കണം എന്ന നിര്‍ദ്ദേശമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം സ്പീക്കര്‍ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയില്‍ രണ്ട് പ്രധാന വകുപ്പുകള്‍ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. ഇതിനിടെ, ജാതി സെന്‍സസ് നടപ്പാക്കണമെന്നും അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്നും നിര്‍ദ്ദേശിച്ച് ജെഡിയു സമ്മര്‍ദ്ദം ശക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ചില പാര്‍ട്ടികളും രാഹുലിനോടാവശ്യപ്പെട്ടു. 2019 ലെ 52 സീറ്റില്‍ നിന്ന് കോണ്‍ഗ്രസിനെ ഇക്കുറി 99 ലെത്തിച്ചതില്‍ രാഹുലിന്റെ പങ്ക് വലുതാണ്. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പ്രകടനവും ഭാരത് ജോഡോ യാത്രയും രാഹുലിന്റെ പ്രതിച്ഛായ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍.

https://dailynewslive.in/ സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. ഇന്ന് വൈകിട്ട് ദില്ലിയില്‍ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപിയുണ്ടാകുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാന്‍ ശ്രമം നടത്തുമെന്ന് നിയുക്ത എം.പി സുരേഷ് ഗോപി. തൃശ്ശൂര്‍ പൂരം നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുണ്ടാകുമെന്നും മണ്ണുത്തിയില്‍ നിന്ന് ചങ്ങരംകുളം അല്ലെങ്കില്‍ പൊന്നാനി റൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ക്രോസ് കട്ട് റോഡ് എന്നത് സ്വപ്നപദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞാല്‍ അവിടെ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയോ കെ മുരളീധരനോ ആര് വന്നാലും ഇപ്പോഴത്തെ ഭൂരിപക്ഷം കിട്ടും. മുരളീധരന്‍ വയനാട്ടില്‍ മത്സരിച്ചാലും അനുകൂലമായിരിക്കുമെന്നും കരുണാകരന്റെ മകന്‍ എവിടെയും ഫിറ്റാണെന്നും അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കെ.മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച്ചയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ തീരുമാനം വന്നാലെ വയനാട്ടില്‍ മത്സരിപ്പിക്കുമോ എന്നുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കെ മുരളീധരന്‍ എവിടെ മത്സരിക്കാനും യോഗ്യനാണെന്നും ഏതു സ്ഥാനത്തിനും ഫിറ്റാണെന്നും തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ പറ്റില്ലെങ്കിലും വേണമെന്നുണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം നല്‍കാനും തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ ബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ ഭരണത്തില്‍ സംഭവിച്ചതു പോലെ കേരളത്തില്‍ 10 വര്‍ഷത്തെ തുടര്‍ ഭരണത്തോടെ സി.പി.എമ്മിന്റെ ശവക്കുഴി തോണ്ടുമെന്ന് കെ.പി.സി.സി. മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്. ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയെ പോലെ കേരളത്തില്‍ പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് തുരുത്തായ കേരളം അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുസ്ലിം ലീഗ് എന്‍ഡിഎയുടെ ഭാഗമാകണമെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുള്‍ സലാം. എങ്കിലേ മലപ്പുറത്തു വികസനം വരൂ. മുസ്ലിങ്ങളെ ബിജെപി ശത്രുക്കളായി ട്രീറ്റ് ചെയ്തിട്ടില്ല. മുസ്ലിം ലീഗിനെ എന്‍ഡിഎ യില്‍ കൊണ്ടു വരണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഉന്നയിക്കും. പോസിറ്റീവ് ആയ ഫലം ഉണ്ടാകും. ലീഗിന് ഒരു മന്ത്രി സ്ഥാനവും കിട്ടും. ഇത് മലപ്പുറത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മലയാളം സംസാരിക്കാന്‍ അറിയാത്തതും ജനബന്ധം ഇല്ലാത്തതുമാണ് അനില്‍ ആന്റണിക്ക് പത്തനംതിട്ടയില്‍ തിരിച്ചടി ആയെന്ന് പിസി ജോര്‍ജ്. ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടായ ബിജെപി തരംഗത്തെ പത്തനംതിട്ടയില്‍ ഉപയോഗിക്കാന്‍ അനിലിന് കഴിഞ്ഞില്ലെന്നും അനിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അത് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറയില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

https://dailynewslive.in/ വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി വന്നേക്കും. രാജു എബ്രഹാമിനെ മത്സരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഏരിയ കമ്മിറ്റി അംഗം അന്‍സാരി അസീസ് ഫേസ്ബുക്കിലിട്ടത്. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അന്‍സാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്തനംതിട്ടയില്‍ 66,119 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്ററണി വിജയം നേടിയത്.

https://dailynewslive.in/ പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നടപടിയും പിന്‍വലിച്ചു. ഈ മാസം ഒന്ന് മുതല്‍ പ്രദേശവാസികള്‍, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവര്‍ ടോള്‍ നല്‍കണമെന്ന് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.

https://dailynewslive.in/ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചെന്നും ഇതില്‍ അട്ടിമറിയുണ്ടെന്നുമാണ് പരാതി. 47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ആരോപണം. പരാതികളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷിക്കും. എന്നാല്‍ എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎയുടെ വിശദീകരണം.

https://dailynewslive.in/ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാന്‍ സമന്‍സ് നല്‍കിയെങ്കിലും കേസില്‍ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയില്‍ ഹാജരായിരുന്നില്ല. പിന്നീട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഹാജരായത്.

https://dailynewslive.in/ പത്തനംതിട്ട കൊച്ചു കോയിക്കലില്‍ മരംമുറി അന്വേഷിക്കാന്‍ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ സുരേഷ് , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന്‍ എന്നിവരടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കിയിട്ടും മൂഴിയാര്‍ പോലീസ് കേസെടുക്കുന്നില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

https://dailynewslive.in/ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യുമെന്നും കൂടാതെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിന് ക്രിമിനല്‍ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

https://dailynewslive.in/ നവജാത ശിശു മരിച്ചതിനെ ചൊല്ലി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്.

https://dailynewslive.in/ മലപ്പുറം കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്.

https://dailynewslive.in/ കാസര്‍കോട് ജില്ലയിലെ കള്ളാറില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാര്‍ട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജില്‍ മാത്യു ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് ഫോണ്‍ ഉണ്ടായിരുന്നത്. ചൂടായ ഫോണില്‍ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

https://dailynewslive.in/ പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനുവദിക്കാതിരുന്ന കമ്പനിക്കെതിരെ നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി വേലായുധന്‍ നായര്‍ നല്‍കിയ പരാതിയില്‍ ഫ്യൂച്ചര്‍ ജനറാലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് വിധി.

https://dailynewslive.in/ വനിതാ ഹൗസ് സര്‍ജനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ സസ്പന്‍ഡ് ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി ജെ പോളിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. ആഘോഷ പരിപാടിക്കിടെയാണ് യൂണിറ്റ് ചീഫ് കൂടിയായ ഡോക്ടര്‍, ഹൗസ് സര്‍ജനായ യുവതിയോട് അപമര്യാദയായി പെരുമാറിയത്. യുവതിയുടെ പരാതിയില്‍ ആഭ്യന്തര സമിതി അന്വേഷണ റിപോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.

https://dailynewslive.in/ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ കുറ്റൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് 53കാരനായ രഘുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോട്ടറി വില്‍പ്പനക്കാരനായ രഘു കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാം എന്നാണ് സംശയം.

https://dailynewslive.in/ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറിയേക്കും. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്.

https://dailynewslive.in/ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി എന്‍ഡിഎ മുന്നോട്ട് പോകുന്നതിനിടയിലും ബിജെപി എംപിമാര്‍ തന്നെ സമീപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി അഭിഷേക് ബാനര്‍ജി. പശ്ചിമബംഗാളിലെ 3 ബിജെപി എംപിമാരാണ് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് എത്തിയതെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു.

https://dailynewslive.in/ തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ജയത്തെ തുടര്‍ന്ന് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്നും, കൂടുതല്‍ ചുമതലകള്‍ ഏല്പിക്കണമെന്നും ഡിഎംകെ യുവജന വിഭാഗം ആവശ്യപ്പെട്ടു. ഡിഎംകെയുടെ ചരിത്ര വിജയത്തിനായി കഠിനധ്വാനം ചെയ്ത ഉദയനിധിയെ കൂടുതല്‍ ഉത്തരവാദിത്തം ഏല്പിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആവശ്യം. നിയമസഭ സമ്മേളനം ഈ മാസം അവസാനം ചേരും മുന്‍പ് ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

https://dailynewslive.in/ ഉത്തര്‍പ്രദേശില്‍ ബിജെപിയെ വന്‍ ദുരന്തത്തില്‍നിന്ന് കരകയറ്റിയത് ബിഎസ്പി വോട്ടുകളെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ബിഎസ്പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും എന്‍ഡിഎ കക്ഷികള്‍ വിജയിച്ച 16 മണ്ഡലങ്ങളില്‍ അവരുടെ ഭൂരിപക്ഷത്തിനേക്കാളും ഉയര്‍ന്ന വോട്ട് മായാവതി ഇറക്കിയ സ്ഥാനാര്‍ഥികള്‍ പിടിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ മണ്ഡലങ്ങളില്‍ ബിജെപി ഇതര വോട്ടുകള്‍ ഭിന്നിച്ചില്ലായിരുന്നെങ്കില്‍ യുപി ബിജെപിക്ക് വലിയ ദുരന്തമാകുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

https://dailynewslive.in/ മുംബൈ ചെമ്പൂരില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെ മുംബൈ ഗോള്‍ഫ് ക്ലബിന് സമീപമായിരുന്നു സംഭവം. വീടുകളിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് ഫര്‍ണിച്ചറും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. അടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. മുംബൈ കോര്‍പറേഷനും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

https://dailynewslive.in/ ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വീണ്ടും ഹീലിയം ചോര്‍ച്ച. ഇന്ന് രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുക. നിലവില്‍ യാത്രാപേടകം സുരക്ഷിതമാണ്. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ വംശജയായ സുനിത വില്യംസും, അമേരിക്കന്‍ ബുച്ച് വില്‍മോറുമാണ് സ്റ്റാര്‍ലൈനറിന്റെ ആദ്യ മനുഷ്യ ദൗത്യത്തിലെ യാത്രക്കാര്‍. രണ്ട് ഹീലിയം വാള്‍വുകള്‍ പൂട്ടി പ്രശ്നം തല്‍ക്കാലം പരിഹരിച്ചെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

https://dailynewslive.in/ ഇന്ന് വൈകിട്ട് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി രാജ്യത്തെ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തു. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ജൂണ്‍ ആറ് ദുല്‍ഖഅദ് 29 ആണ്. നഗ്നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ മാസപ്പിറവി ദൃശ്യമായാല്‍ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

https://dailynewslive.in/ ഗാസയിലെ യുഎന്‍ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 27ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ സ്‌കൂളില്‍ അഭയം തേടിയെത്തിയ ഗാസയിലുള്ളവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.

https://dailynewslive.in/ പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്സിക്കന്‍ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രില്‍ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകര്‍ച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാള്‍ തന്നെയാണ്. എവിടെ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. മെകിസിക്കോ സിറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

https://dailynewslive.in/ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ പാപുവ ന്യു ഗിനിയയെ 3 വിക്കറ്റിന് തകര്‍ത്ത് ഉഗാണ്ട. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യു ഗിനിയ വെറും 77 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ട 10 ബോളുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മറ്റൊരു മത്സരത്തില്‍ ഒമാനെതിരെ ഓസ്ട്രേലിയക്ക് 39 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന് 125 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഒറ്റയടിക്ക് പവന് 560 രൂപയാണ് കൂടിയത്. 53,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ഇന്ന് ഔണ്‍സിന് 2,371.20 രൂപയായി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന കണക്കുകൂട്ടലാണ് സ്വര്‍ണത്തെ ഉയര്‍ത്തിയത്. ഇന്നലെ ഒരു ശതമാനത്തിലധികം ഉയര്‍ന്ന് ഔണ്‍സിന് 2,356.60 രൂപയിലായിരുന്നു സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ലോകത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ബുധനാഴ്ച അപ്രതീക്ഷിത നിലവാരത്തിലേക്ക് കമ്പനിയടെ ഓഹരി വില ഉയര്‍ന്നതാണ് ആപ്പിളിനെ മറികടന്ന് മുന്നേറാന്‍ എന്‍വിഡിയയെ സഹായിച്ചത്. നിലവില്‍ 3 ലക്ഷം കോടി ഡോളറിന് മുകളിലാണ് കമ്പനിയുടെ വിപണി മൂല്യം. കൂടുതല്‍ വ്യക്തിഗത നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഓഹരി വിഭജനത്തിന് കമ്പനി തയ്യാറെടുക്കുകയാണ്. നാളെ ഇത് പ്രാബല്യത്തില്‍ വരും. ഇത് കമ്പനിയുടെ വിപണി മൂല്യം ഇനിയും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007ല്‍ ഐഫോണ്‍ അവതരിപ്പിച്ചതിന് പിന്നാലെ ദീര്‍ഘകാലമായി ആപ്പിളിന് ഉണ്ടായിരുന്ന ആധിപത്യമാണ് എന്‍വിഡിയ മറികടന്നത്. 3.012 ലക്ഷം കോടി ഡോളറാണ് എന്‍വിഡിയയുടെ വിപണി മൂല്യം. ആപ്പിളിന്റേത് 3.003 ലക്ഷം കോടി ഡോളറാണ്. അതേസമയം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് നിലനിര്‍ത്തി. 3.15 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം.

https://dailynewslive.in/ ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ന്‍ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്ന ‘ലിറ്റില്‍ ഹാര്‍ട്സി’ന് ജിസിസി രാജ്യങ്ങളില്‍ വിലക്കെന്ന് നിര്‍മ്മാതാവ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. ചിത്രം ജൂണ്‍ 7ന് തിയറ്ററുകളില്‍ എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് എത്തുന്നത്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹൃദയ ഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപില്‍ കപിലനും സന മൊയ്തുട്ടിയും ചേര്‍ന്നാണ്. ഗാനരചന വിനായക് ശശികുമാര്‍. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ബാബുരാജ്, ഷമ്മി തിലകന്‍, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, ജോണ്‍ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

https://dailynewslive.in/ സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെ. എസ്. കെ’ . ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് ജെഎസ്‌കെ യുടെ പൂര്‍ണരൂപം. ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ. എസ്. കെ യില്‍ എത്തുന്നു. ഏറെ നാളുകള്‍ക്കു ശേഷമാണു വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ‘ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തുടരും’ എന്ന ടാഗ് ലൈനോടെ എത്തിയ ജെഎസ്‌കെ യുടെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മാധവ് സുരേഷ്, അക്സര്‍ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രന്‍, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയന്‍ ചേര്‍ത്തല, രജത്ത് മേനോന്‍, ഷഫീര്‍ ഖാന്‍, കോട്ടയം രമേശ്,അഭിഷേക് രവീന്ദ്രന്‍, നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, ബാലാജി ശര്‍മ്മ, ജയ് വിഷ്ണു, ദിലീപ് മേനോന്‍, ജോമോന്‍ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂര്‍, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റുള്ള താരങ്ങള്‍.

https://dailynewslive.in/ സമ്മര്‍ ബൊണാന്‍സ ഓഫറുമായി ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്. എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡലുകള്‍ക്ക് ഇളവുകളും ഭാഗ്യശാലികളായ ദമ്പതിമാര്‍ക്ക് പാരിസിലേക്ക് ഒരു യാത്രയോ അല്ലെങ്കില്‍ 75,000 രൂപ വരെ വിലയുള്ള ഉറപ്പുള്ള സമ്മാനങ്ങളോ നേടാനുള്ള അവസരവുമുണ്ട്. ഇളവുകളുടെ ഭാഗമായി എല്ലാ ടെസ്റ്റ് ഡ്രൈവുകളിലും സര്‍പ്രൈസ് സമ്മാനങ്ങളുമുണ്ട്. കൂടാതെ സിറ്റിയുടെ അഞ്ചാം തലമുറ മോഡലിന് 88000 രൂപ വരെ ഇളവുകള്‍ ഹോണ്ട നല്‍കുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ട്, ആക്സസറീസ്, എക്സ്ചേഞ്ച് ബോണസ്, ലോയലിറ്റി ബോണസ്, കോര്‍പറേറ്റ് ബോണസ്, സ്പെഷല്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ അടക്കമാണ് ഈ ഇളവുകള്‍. ഹോണ്ടയുടെ എസ്യുവി എലിവേറ്റിന് 55000 രൂപ വരെ ഇളവുകളും ഹോണ്ട സിറ്റി ഹൈബ്രിഡിന് 65000 രൂപ വരെ ഇളവും നല്‍കുന്നുണ്ട്. ഹോണ്ട അമേസിന് ക്യാഷ് ഡിസ്‌കൗണ്ട്, ആക്സസറീസ്, എക്സ്ചേഞ്ച് ബോണസ്, ലോയലിറ്റി ബോണസ്, കോര്‍പറേറ്റ് ബോണസ്, സ്പെഷല്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ അടക്കം 76000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. രാജ്യവ്യാപകമായി എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളിലും ജൂണ്‍ 1 മുതല്‍ 30 വരെ ലഭ്യമാണ്.

https://dailynewslive.in/ ആത്മാവിനെ മുറുകെ പുണര്‍ന്ന പ്രണയത്തിനാല്‍ പ്രബുദ്ധയായ സ്ത്രീയോടൊപ്പമുള്ള ഒരു യാത്ര. വായിക്കുന്ന ഓരോരുത്തരുടേയും മനസ്സിനെ പ്രബുദ്ധതയുടെ പാതയിലേക്ക് നയിക്കാന്‍ പോന്ന അനുഭവങ്ങളുടെ നേര്‍ക്കാഴ്ച. ഇന്നത്തെ ലോകത്ത് ഒറ്റമരമായി നിലകൊള്ളേണ്ടിവരുന്ന ഏതൊരാള്‍ക്കും കരുത്താകുന്ന വായനാനുഭവമാണ് ചാരുഹാസിനി നല്‍കുന്നത്. ‘ചാരുഹാസിനി’. ജ്വാലാമുഖി. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 617 രൂപ.

https://dailynewslive.in/ വൈകുന്നേരം ചായ്‌ക്കൊപ്പം രണ്ട് ബിസ്‌ക്കറ്റ് പതിവുള്ളതാണ്. മധുരം വേണ്ടവര്‍ക്ക് ക്രീം ബിസ്‌ക്കറ്റ്, പ്രമേഹമുള്ളവര്‍ക്ക് ഷുഗര്‍- ഫ്രീ ബിസ്‌ക്കറ്റ്, കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഫാന്‍-ഫ്രീ ബിസിക്കറ്റ് അങ്ങനെ തരം തിരിച്ചും അല്ലാതെയും നിരവധി ബിസ്‌ക്കറ്റുകള്‍. എന്നാല്‍ ഈ പതിവ് അത്ര ആരോഗ്യകരമല്ലെന്ന് വിശദീകരിക്കുകയാണ് ന്യൂട്രിഷ്യന്‍ വിദഗ്ധയായ അമിത ഗാദ്രെ. അമിത ഗാദ്രെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോയില്‍ ഇന്ത്യക്കാരുടെ ബിസ്‌ക്കറ്റ് കഴിക്കുന്ന ശീലം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുന്നു. കൊഴുപ്പും കലോറിയും മാത്രമാണ് ബിസ്‌ക്കറ്റുകളില്‍ അടങ്ങിയിരിക്കുന്നത്. അവശ്യ പോഷകങ്ങള്‍ നല്‍കാത്തതു കൊണ്ട് തന്നെ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള അവസരത്തെ ഈ ശീലം ഇല്ലാതാക്കുന്നുവെന്ന് അമിത പറയുന്നു. ലേബല്‍ ഏതാണെങ്കിലും മൈദയും പഞ്ചസാരയും ചേര്‍ത്താണ് ബിസ്‌ക്കറ്റുകള്‍ ഉണ്ടാക്കുന്നത്. ഇതില്‍ ഫൈബറോ പോഷകങ്ങളോ അടങ്ങിയിട്ടില്ല. അതിനാല്‍ ബിസ്‌ക്കറ്റ് പതിവായി കഴിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും മലബന്ധത്തിന് കാരണമാകുന്നു. കൂടാതെ കൊളസ്ട്രോള്‍ അളവു കൂടാനും ഇത് കാരണമാകുന്നു. ബിസ്‌ക്കറ്റില്‍ അടങ്ങിയ കൊഴുപ്പ് ട്രൈഗ്ലിസറൈഡ് അളവും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അളവും കൂട്ടുന്നുവെന്നും അമിത വിഡിയോയില്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.49, പൗണ്ട് – 106.72, യൂറോ – 90.79, സ്വിസ് ഫ്രാങ്ക് – 93.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.48, ബഹറിന്‍ ദിനാര്‍ – 221.53, കുവൈത്ത് ദിനാര്‍ -272.48, ഒമാനി റിയാല്‍ – 216.87, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 60.99.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *