ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെച്ചു. അറ്റ്ലസ് റോക്കറ്റിലെ കമ്പ്യൂട്ടർ സിസ്റ്റം വിക്ഷേപണം നിർത്താൻ സന്ദേശം നൽകിയതിനെ തുടർന്ന് വിക്ഷേപണത്തിന് ഏകദേശം 4 മിനിറ്റിന് മുൻപാണ് തീരുമാനം. റോക്കറ്റിലെ മൂന്ന് കമ്പ്യൂട്ടർ സിസ്റ്റത്തിലെ ഒരെണ്ണത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറിയിപ്പ്. മെയ് 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനായിരുന്നു തീരുമാനം. പിന്നീട്, മെയ് 21 ലേക്കും മാറ്റിയിരുന്നു. യാത്രികരായ ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും തയാറെടുപ്പുകൾ തുടരും.
ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി
