കുഞ്ചാക്കോ ബോബന് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗര്‍ര്‍ര്‍’. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘കിനാവാനം പെയ്തിടും’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. നരേഷ് അയ്യരും നേഹ അയ്യരും ചിത്രത്തിലെ മനോഹരമായ പുതിയ ഗാനം ആലപിച്ചപ്പോള്‍ സംഗീതം ഡോണ്‍ വിന്‍സെന്റാണ്. രചന വൈശാഖ് സുഗുണനാണ്. സംവിധാനം നിര്‍വഹിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജയേഷ് നായരാണ്. ജയ് കെയും പ്രവീണ്‍ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി നടേശനും നടന് ആര്യയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ 14ന് ഗര്‍ര്‍ര്‍ റിലീസാകും. സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന പ്രത്യേകതയുമുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മിഥുന് എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്.