പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന കർഷകൻ സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിൽ എലൂർ പോലീസ് കേസെടുത്തു. എലൂർ നഗരസഭയും പരാതി നൽകിയിരുന്നു. അതോടൊപ്പം പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് രാസമാലിന്യമല്ല വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്നാണ് പിസിബിയുടെ വിലയിരുത്തൽ. രാസപരിശോധനയുടെ റിസൾട്ട് വരാൻ വൈകിയേക്കും.