ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. ഷൺമുഖമാണ് മരിച്ചത്. ഷണ്മുഖത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലാണ്. വനാതിർത്തിയോട് ചേർന്നുളള ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ആക്രമണത്തിന് ശേഷം ക്യാംപസിൽ തമ്പടിച്ച ആനയെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തി. അര മണിക്കൂറിനു ശേഷം വീണ്ടും ക്യാംപസിലേക്ക് മടങ്ങിയെത്തിയ ആന വനാതിർത്തിയിൽ തുടരുകയാണെന്നാണ് സൂചന.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan