തൃശൂര്‍ പൂരത്തിന് വിദേശ വനിത വ്ലോഗറെ അപമാനിച്ച പാലക്കാട് ആലത്തൂർ സ്വദേശി മധു പിടിയിൽ. തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നായിരുന്നു വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
തൃശൂര്‍ പൂരത്തിന് വിദേശ വനിത വ്ലോഗറെ അപമാനിച്ച പാലക്കാട് ആലത്തൂർ സ്വദേശി മധു പിടിയിൽ
