മഞ്ഞപ്പിത്ത ജാഗ്രതയില്‍ സംസ്ഥാനം. കരളിനെയാണ് മഞ്ഞപ്പിത്തം കൂടുതലായും ബാധിക്കുക. മുതിര്‍ന്നവരിലാണ് രോഗം പലപ്പോഴും ഗുരുതരമാകാറുള്ളത്. അതുകൊണ്ടുതന്നെ ഈ വിഭാഗക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നു. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. ഗുരുതരമാകുന്നതോടെ മൂത്രത്തിലും കണ്ണിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയുമാണ് മഞ്ഞപ്പിത്തം അധികവും പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ കിണര്‍വെള്ളം ക്ലോറിനേറ്റ് ചെയ്യുക. കുടിവെള്ള പമ്പിങ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുക. പൊതുസ്ഥലങ്ങളില്‍ നിന്ന് വാങ്ങിക്കഴിക്കുന്ന ശീതളപാനീയങ്ങളും ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. മലവിസര്‍ജനത്തിനുശേഷം കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കംചെയ്യുക. വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക. പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക.