മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ടര്‍ബോ’യുടെ ട്രെയിലര്‍ പുറത്ത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് തീപ്പൊരി ആക്ഷനുമായാണ് ട്രെയിലര്‍ എത്തിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതിനോടകം 20 ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടത്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മാസ് വേഷത്തിലെത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. മധുരരാജയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മിഥുന് മാനുവല്‍ തോമസാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന് സുനിലും പ്രധാന വേഷങ്ങളിലെത്തുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. വിഷ്ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ക്രിസ്റ്റോ സേവ്യര്‍ ആണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്.