രാജു ചന്ദ്രയുടെ ‘പിറന്ത നാള് വാഴ്ത്തുക്കള്‍’ എന്ന തമിഴ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സൂപ്പര്‍താരം വിജയ്സേതുപതി റിലീസ് ചെയ്തു. ദേശീയ അവാര്‍ഡ് ജേതാവ് അപ്പുക്കുട്ടി നായകനാവുന്ന സിനിമയുടെ പോസ്റ്റര്‍ അപ്പുക്കുട്ടിയുടെ ജന്മദിനത്തില് പുറത്തിറക്കിയതും സിനിമയുടെ പേരും പോസ്റ്ററിലെ ചിത്രത്തിന്റെ കൗതുകവും തമിഴ് സിനിമ ലോകത്തു ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് രാജുചന്ദ്രയാണ്. പ്ലാന്‍ 3 സ്റുഡിയോസിന്റെ ബാനറില്‍ റോജി മാത്യു , രാജു ചന്ദ്രയും നിര്‍മിക്കുന്നു. തമിഴ് ഗ്രാമപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിയും സസ്പെന്‍സും നിറഞ്ഞ കുടുംബചിത്രമാണ്. മലയാളി താരം ഐശ്വര്യ അനില്‍ ആദ്യമായി തമിഴ് സിനിമയില്‍ നായികയാവുന്നു. ശ്രീജ രവിയുടെ അഭിനയ ജീവിതത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞതും വളരെ വ്യത്യസ്തവും നിഗൂഢവുമായ ഒരു കഥാപാത്രമാണ് ഈചിത്രത്തില്‍. റോജി മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സന്തോഷ് തരുണ്‍, രാഗെന്ത്, മിമിക്രി ബാബു, വിനു അച്യുതന്, അമിത് മാധവന്, വിഷ്ണു, ഇമ്പറസ്, ഭക്തവത്സലന്, സുല്‍ഫിയാ മജീദ്, ഈശ്വരി, വീരമ്മാള്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
‘പിറന്ത നാള് വാഴ്ത്തുക്കള്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
