സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുo. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മധ്യകേരളത്തില്‍ എറണാകുളം ജില്ലയിലും വടക്കൻ കേരളത്തില്‍ വയനാട്, കണ്ണൂർ ജില്ലകളിലും ആണ് യെല്ലോ അലർട്ട്.തിരുവനന്തപുരത്ത് നഗരത്തിലും മലയോര മേഖലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. അടുത്ത ദിവസങ്ങളിലും വ്യാപകമായി സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുo
