മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. രാഷ്ട്രീയം പറയുന്നതിന് അരവിന്ദ് കേജ്രിവാളിന് ജാമ്യവ്യവസ്ഥകൾ പ്രകാരം വിലക്കില്ല. കൊണാട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിലെ ദർശനത്തോടെയാണ് 50 ദിവസത്തെ ജയിൽവാസത്തിനുശേഷം അരവിന്ദ് കേജ്രിവാൾ പ്രചാരണത്തിനിറങ്ങുന്നത്. ഒരു മണിക്ക് വാര്‍ത്താസമ്മേളനവും വൈകിട്ട് സൗത്ത് ഡൽഹിയിൽ റോഡ് ഷോയും നടത്തുമെന്നാണ് സൂചന.
അരവിന്ദ് കേജ്രിവാൾ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
