എല്ലാ വര്‍ഷവും ആഗസ്തില്‍ അമ്മയുടെ കല്ലറയില്‍ പൂവുകള്‍ അര്‍പ്പിക്കാനായി ഒരു കരീബിയന്‍ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂര്‍ത്തങ്ങള്‍. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദര്‍ശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞന് യോഹാന്‍ സെബാസ്റ്റ്യാന്‍ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലില്‍ കൂടിക്കലരുന്നു. മാര്‍കേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവല്‍. ‘ആഗസ്റ്റില്‍ കാണാം’. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. വിവര്‍ത്തനം – മാങ്ങാട് രത്നാകരന്. ഡിസി ബുക്സ്. വില 189 രൂപ.